
റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ഥം സൗദിയിലെത്തിയ ഒഐസിസി ഗ്‌ളോബല്‍ കമ്മറ്റി ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപിള്ളക്ക് റിയാദ് എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം.

റിയാദ് കിംഗ് അബ്ദല്ല എയര്‍പോര്‍ട്ടില്‍ ഒഐസിസി നേതാക്കളായ മജീദ് ചിങ്ങോലി, കുഞ്ഞി കുമ്പള, റസാക്ക് പൂക്കോട്ടുപാടം, സലിം കളക്കര, സിദ്ദിഖ് കല്ലുപറമ്പന്‍, റഹ്മാന്‍ മുനമ്പത്ത്, യഹ്‌യ കൊടുങ്ങല്ലൂര്‍, മുഹമ്മദ് അലി മണ്ണാര്‍ക്കാട്, ഷാനവാസ് മുനമ്പത്ത്, സുരേഷ് ഭീമനാട്, സലിം അര്‍ത്തിയില്‍ എന്നിവര്‍ ചേനന്ന് കുമ്പളത്ത് ശങ്കരപിളളയെ സ്വീകരിച്ചു.
ഒഐസിസി സംഘടിപ്പിക്കുന്ന ‘പൊളിറ്റിക്കല്‍ കഫെ’ പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം റിയാദിലെത്തിയത്. ഒക്‌ടോബര്‍ 27ന് രാത്രി 8ന് ബത്ഹ അപ്പോളോ ഡിമോറ ഹാളിലാണ് പരിപാടി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
