റിയാദ്: കോഴിക്കോട്ടുകാരുടെ റിയാദിലെ കൂട്ടായ്മ ‘കോഴിക്കോടെന്‍സി’നു നവ നേതൃത്വം. അലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചീഫ് ഓര്‍ഗനൈസര്‍ അര്‍ഷദ് ഫറോക്ക് അധ്യക്ഷത വഹിച്ചു. അഡ്മിന്‍ ലീഡ് മുനീബ് പാഴൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഫൈനാന്‍സ് ലീഡ് റാഫി കൊയിലാണ്ടി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സ്ഥാപകാംഗം അഷ്‌റഫ് വേങ്ങാട്ട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ ഭാരവാഹികളായി മൊഹിയുദ്ധീന്‍ സഹീര്‍ ചേവായൂര്‍ (ചീഫ് ഓര്‍ഗനൈസര്‍), ഹാരിസ് വാവാട് (അഡ്മിന്‍ ലീഡ്) ഷാജു മുക്കം (ഫിനാന്‍സ് ലീഡ്) എന്നിവരെ തെരഞ്ഞെടുത്തു. കബീര്‍ നല്ലളം (പ്രോഗ്രാം), സുഹാസ് ചേപ്പാലി (ടെക്‌നോളജി), നവാസ് ഒപ്പീസ് (മീഡിയ), മുജീബ് മുത്താട്ട് (പ്രോജക്ട്), മുഹമ്മദ് ഷാഹിന്‍ പി എം (കിഡ്‌സ്), അബ്ബാസ് വി കെ കെ (ഫാമിലി), ഉമ്മര്‍ മുക്കം (വെല്‍ഫെയര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
അഡ്വ: ജലീല്‍ കിണാശ്ശേരി, യതി മുഹമ്മദ് അലി, ഷമീം മുക്കം, അബ്ദുല്‍ മജീദ് പൂളക്കാടി, ഗഫൂര്‍ കൊയിലാണ്ടി, ശിഹാബ് കൊടിയത്തൂര്‍, മുസ്തഫാ നെല്ലിക്കാപറമ്പ, സഫറുള്ള കൊടിയത്തൂര്‍, ഷബീര്‍ അലി, ഷമീജ് ഓ.പി, സിദ്ദിഖ് പാലക്കല്‍, നൗഫല്‍ മുല്ലവീട്ടില്‍, ഷഫീഖ് കിനാലൂര്‍, നാസര്‍ മാവൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫൈസല്‍ പൂനൂര്‍ നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.