Sauditimesonline

jancy predin
ആശുപത്രി ഇടനാഴികളിലെ സാന്ത്വനമാലാഖ; ഇനി റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ കാവലാള്‍

എംഎം അക്ബര്‍ നയിക്കുന്ന തുറന്ന സംവാദം റിയാദില്‍

റിയാദ്: ‘ആത്മീയത, നാസ്തികത, ലിബറലിസം’ എന്ന വിഷയത്തില്‍ നടക്കുന്ന തുറന്ന സംവാദത്തിന് വേദിയൊരുക്കുന്നു. നിച്ച് ഓഫ് ട്രൂത് ഡയറക്ടര്‍ എം. എം അക്ബര്‍ നേതൃത്വം നല്‍കും. ഒക്ടോബര് 28ന് വൈകീട്ട് 7.30ന് റിയാദ് എക്‌സിറ്റ് 14, റബ്‌വ ഇസ്‌ലാം ഹൗസ് ഓഡിറ്റോറിയത്തിലാണ് പരിപാടി.

ഹ്യൂമന്‍ റിസോഴ്‌സസ് മന്ത്രാലയത്തിന് കീഴിലുള്ള റബ്‌വ ഇസ്ലാമിക് പ്രൊപഗേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2022 നവംബര്‍ 11ന് വൈകീട്ട് 4 മുതല്‍ 9 വരെ നടക്കുന്ന ലേണ്‍ ദി ഖുര്‍ആന്‍ അന്തരാഷ്ട്ര ഓണ്‍ലൈന്‍ പരീക്ഷയുടെ സൗദിതല പ്രചരണ സമ്മേളനത്തിന്റെ ഭാഗമായാണ് സംവാദം. ദഅവ അസോസിയേഷന്‍ റബ്‌വ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ: ഫവാസ് സഅദ് അല്‍ ഹുനൈന്‍ ഉദ്ഘാടനം ചെയ്യും. റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ഖയ്യും ബുസ്താനി, ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, ട്രഷറര്‍ മുഹമ്മദ് സുല്‍ഫിക്കര്‍, ദഅവ അസോസിയേഷന്‍ റബ്‌വ ദാഈ മിഥ്‌ലാജ് സ്വലാഹി എന്നിവര്‍ പങ്കെടുക്കും.

സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും പ്രത്യേകം സൗകര്യമൊരുക്കിയിട്ടുണ്ട്. വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top