റിയാദ്: നവോദയ പതിമൂന്നാം വാര്‍ഷികാഘോഷം ‘നാട്ടുത്സവം’ എന്ന പേരില്‍ ഒക്ടോബര്‍ 28 ന് അരങ്ങേറും. റിയാദ് അല്‍ഹയര്‍ റോഡിലെ ഒവൈദ ഫാമിലാണ് പരിപാടി. ചലചിത്ര ഗാനത്തിന് ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മ പങ്കെടുക്കും.
മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുരഭി ലക്ഷ്മി, എം80 മൂസ ടീം അംഗളായ വിനോദ് കോവൂര്‍ സി ടി കബീര്‍ എന്നിവര്‍ നയിക്കുന്ന കോമഡി സ്‌കിറ്റും അരങ്ങേറും. നാടന്‍ പാട്ടുകലാകാരി പ്രസീത ചാലക്കുടി, മനോജ് കുമാര്‍ എന്നിവരും ആഘോഷത്തിന് മാറ്റുകൂട്ടും. ദമ്മാമില്‍ നിന്നു സൗദി പാട്ടുകൂട്ടം കലാകാരന്‍മാരുടെ സംഘവും പരിപാടിയില്‍ പങ്കെടുക്കും. വൈകീട്ട് 6ന് പരിപാടികള്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
2009 മുതല്‍ റിയാദ് കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ച ഇടതു പ്രവാസി സംഘടനയാണ് നവോദയ. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കലാ, കായിക, സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു പ്രവാസികള്‍ക്കിടയില്‍ ശ്രദ്ധനേടാന്‍ നവോദയ്ക്കു കഴിഞ്ഞതായി സംഘാടകര്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.