Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

ക്യാബിനറ്റില്‍ അധ്യക്ഷത വഹിച്ച് പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍

റിയാദ്: സൗദി കാബിനറ്റ് യോഗത്തില്‍ അധ്യക്ഷത വഹിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍. ആദ്യമായാണ് രാജാവിന് പകരം കാബിനറ്റ് യോഗത്തില്‍ കിരീടാവകാശി അധ്യക്ഷത വഹിക്കുന്നത്. പ്രധാനമന്ത്രിയായി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ മാസം ആണ് നിയമിതനായത.് റിയാദ് അല്‍ യമാമാ കൊട്ടാരത്തില്‍ നടന്ന യോഗത്തിലാണ് അധ്യക്ഷത വഹിച്ചത്.

യുഎന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന്റെ ഭാഗമായി മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനിഷ്യേറ്റീവ് ഉച്ചകോടിയോഗടനുബന്ധിച്ച് സൗദി ഗ്രീന്‍ ഇനീഷ്യേറ്റീവ് ഫോറം രണ്ടാം എഡിഷന്‍ അടുത്ത മാസം ഈജിപ്തില്‍ നടത്താന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

അഞ്ചാംപനി, പോളിയോ എന്നിവ ഇല്ലാതാക്കാന്‍ ലോകാരോഗ്യ സംഘടന, യുഎന്‍ ചില്‍ഡ്രന്‍സ് ഫണ്ട് എന്നിവക്ക് കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ റിലീഫ് സെന്ററിന്റെ സഹായം തുടരും. ബ്രിട്ടണുമായി കയറ്റുമതി ക്രെഡിറ്റ് കരാറിനും മന്ത്രസഭ അംഗീകാരം നല്‍കി. ആക്ടിംഗ് മീഡിയ മന്ത്രി മാജിദ് അല്‍ ഖസബിയാണ് മന്ത്രിസഭാ യോഗ തരുമാനങ്ങള്‍ അറിയിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top