Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

സഫാ മക്ക ആരോഗ്യ ബോധവല്‍ക്കരണ പരിപാടി

റിയാദ്: അഹ്‌ലന്‍ കേരള വാണിജ്യ പ്രദര്‍ശന ഹാളില്‍ സഫ മക്ക പോളിക്ലിനിക് ഒരുക്കിയ ഹെല്‍ത്ത് പവലിയനില്‍ സജീവ ജനപങ്കാളിത്തം. നവംബര്‍ മാസം അന്തരാഷ്ട്ര ശ്വാസകോശ,കാന്‍സര്‍ ബോധവല്‍കരണ മാസമാണ്. ഇതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പോസ്റ്ററുകള്‍, ഇന്‍സ്റ്റലേഷനുകള്‍, ചോദ്യോത്തര സെഷന്‍ തുടങ്ങി വിവിധ ബോധവല്‍കരണ പരിപാടികള്‍ പവലിയനില്‍ ഒരുക്കിയിരുന്നു. കൂടാതെ പ്രമേഹ രോഗ ബോധവല്‍കരണ ലഘു ലേഖകളും സൗജന്യ പ്രമേഹ പരിശോധനയും നടന്നു.

ആയിരങ്ങളാണ് പവലിയന്‍ സന്ദര്‍ശിച്ചത്. സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പ് പ്രതിനിധി മുഹമ്മദ് ഷാജി, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ പ്രതിനിധകളായ ഹിഷാം ഹസ്സന്‍, ഡോ. വിനീത് അബ്രഹാം എന്നിവര്‍ ചേര്‍ന്ന് പവലിയന്‍ഉത്ഘാടനം ചെയ്തു. ഷകീബ് കൊളക്കാന്‍, നാസര്‍ കാരന്തൂര്‍, യഹിയ ചെമ്മാണിയോട്, നൂറി അല്‍ നൂറി, എ കെ ജാബിര്‍, കാസിം, ശിഹാബ് എന്നിവര്‍ സംബന്ധിച്ചു, ഡോ. അസ്ലം നഴ്‌സുമാരായ ശരീഫ, നസീമ എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. അഹ്‌ലന്‍ കേരളയുടെ ഹെല്‍ത്ത് പാര്‍ട്ണറായിരുന്ന സഫ മക്ക അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിന് സുസജ്ജമായ സംവിധാനവും ഒരുക്കിയിരുന്നു. ആംബുലന്‍സ്, മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാരും ക്യാമ്പില്‍ സന്നിഹിതരായിരുന്നു.

അഹ്‌ലന്‍ കേരള ഉത്സവ നഗരിയില്‍ സഫ മക്ക പോളിക്ലിനിക് പതിനായിരം ഫേസ് മാസ്‌കുകളും വിതരണം ചെയ്തു. പൊടി അലര്‍ജിയുമായി ബന്ധപ്പെട്ട് ശ്വാസ തടസ്സം നേരിട്ട രോഗികള്‍ക്ക് ഡോ. തമ്പാന്റെ നേതൃത്വത്തില്‍ പ്രതേക മെഡിക്കല്‍ ഹെല്‍ത്ത് ഡെസ്‌കില്‍ നഴ്‌സുമാരായ ലിജി പ്രകാശ്, നീതു എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top