Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

ചൂഷണം തിരിച്ചറിയണം; പ്രലോഭനം അതിജയിക്കണം

റിയാദ്: ചൂഷണങ്ങളെ തിരിച്ചയറിയാന്നും പ്രലോഭനങ്ങളെ അതിജയിക്കാനും പ്രവാസികള്‍ കരുത്താര്‍ജിക്കണമെന്ന് ഐ സി എഫ് റിയാദ് സെന്‍ട്രല്‍ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി. ഐ സി എഫ് ‘ചൂഷണ മുക്ത പ്രവാസം’ സെമിനാറില്‍ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനര്‍ഹമായ ഒരു ഹലാല പോലും കൈപ്പറ്റാതിരിക്കാനുള്ള സൂഷ്മത ജിവിതത്തില്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഐ സി എഫ് സെന്‍ട്രന്‍ അഡ്മിന്‍ പ്രസിഡന്റ് ഹസൈനാര്‍ മുസ്ല്യാര്‍ അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ വിദ്യാഭ്യാസ സെക്രട്ടറി ഉമര്‍ പന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു നസീര്‍ മുള്ളൂര്‍ക്കര (കേളി സാംസ്‌കാരിക വേദി), വിന്‍സന്റ് ജോര്‍ജ്ജ് (ഒ ഐ സി സി), സിദ്ധിഖ് പാലക്കാട് (കെ എം സി സി), ഹാശിര്‍ ചൊവ്വ (ആര്‍ എസ് സി നോര്‍ത്ത് സെന്‍ട്രല്‍ ), അബ്ദുല്‍ വാഹിദ് സഖാഫി (ആര്‍ എസ് സി സിറ്റിസെന്‍ട്രല്‍), അബ്ദുള്ള സഖാഫി ഓങ്ങല്ലൂര്‍ (ഐ സി എഫ്), സുധീര്‍ കുമ്മില്‍ (നവോദയ) എന്നിവര്‍ പ്രസംഗിച്ചു.

മുജീബ് തൂവക്കാട്, ആരിഫ് ചുഴലി എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.
അഫ്‌സല്‍ മാസ്റ്റര്‍ കോളാരി ആശംസകള്‍ നേര്‍ന്നു. ഐ സി എഫ് ഇന്റര്‍നാഷണല്‍ പ്രസിദ്ധികരിച്ച മുഹമ്മദ് നബി എന്ന പുസ്തകം വിന്‍സന്റ് ജോര്‍ജിന് നല്‍കി ഐ സിഎഫ് ജനറല്‍ സെക്രട്ടറിഅബ്ദുല്‍ മജീദ് താനാളൂര്‍ പ്രകാശനം ചെയ്തു. ബഷീര്‍ മിസ്ബാഹി ചൂഷണ മുക്ത പ്രതിജ്ഞക്കു നേതൃത്വം കൊടുത്തു. ജബ്ബാര്‍ കുനിയില്‍ മോഡറേറ്ററായിരുന്നു. പരിപാടിയില്‍ അബ്ദുല്‍ ലത്വീഫ് മാനിപുരം സ്വാഗതവും ഇബ്രാഹിം കരീം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top