Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍

മക്കയില്‍ അന്തരീക്ഷ താപം 43 ഡിഗ്രി; മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

മക്ക: ഹജ്ജ് ദിനങ്ങളില്‍ മക്കയിലും പുണ്യസ്ഥലങ്ങളും അന്തരീക്ഷ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

വരുന്ന ദിവസങ്ങളില്‍ മക്കയിലെ കാലാവസ്ഥ പകല്‍ സമയത്ത് വരണ്ടതും ചൂടുള്ളതും ആയിരിക്കും. രാത്രിയില്‍ താപനില മിതമായിരിക്കും. എറ്റവും ഉയര്‍ന്ന താപനില 43.6 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 29.6 ഡിഗ്രി സെല്‍ഷ്യസും ആണ്. കനത്ത അന്തരീക്ഷ താപത്തിനിടയിലും 0.1 മില്ലീമീറ്റര്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. വടക്കു പടിഞ്ഞാറന്‍ ദിശയില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ ശരാശരി 410 കി.മീ ആയിരിക്കും. പൊടിപടലം നിറഞ്ഞ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മദീനയില്‍ പകല്‍സമയം ചൂട് അനുഭവപ്പെടും. രാത്രിയില്‍ മിതമായ കാലാവസ്ഥ അനുഭവപ്പെടും. പകല്‍ ഉയര്‍ന്ന താപനില 43 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 29.3 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. മദീനയില്‍ 0.7 മില്ലീമീറ്റര്‍ മഴക്ക് സാധ്യതിധണ്ട്.

 

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top