ചൂട് അതി കഠിനം; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്


റിയാദ്: ഗള്‍ഫ് നാടുകളില്‍ താപനില വര്‍ധിച്ചുവരുകയാണ്. പല നഗരങ്ങളിലും 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് അന്തരീക്ഷ താപം. 20 ലക്ഷത്തിലധികം തീര്‍ഥാടകന സംഗമിക്കുന്ന മക്കയില്‍ 43 ഡിഗ്രിക്ക് മുകളിലാണ് താപനില.

സൗദി അറേബ്യ ഉള്‍പ്പെടെയുളള ഗഭഫ് രാജ്യങ്ങളില്‍ മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. സൂര്യാഘാതം ഏല്‍ക്കാനുളള സാധ്യത പരിഗണിച്ച് പുറം ജോലി നിര്‍വഹിക്കുന്നവര്‍ക്ക് ഉച്ചക്ക് 12 മുതല്‍ 3 വരെ വിശ്രമം അനുവദിക്കണം എഞാണ് ചട്ടം. ഇത് സെപ്റ്റംബര്‍ പതിനഞ്ച് വരെ നീണ്ടു നില്‍ക്കും. സൗദി അറേബ്യക്ക് പുറമെ യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലും മധ്യാഹ്‌ന വിശ്രമ നിയമം പ്രാബല്യത്തിലായി. ബഹ്‌റൈനില്‍ ജുലൈ ഒന്ന് മുതല്‍ മധ്യാഹ്ന വിശ്രമം പ്രാബല്യത്തില്‍ വരും.

നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴ ചുമത്തുമെന്ന് സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസന കാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

കടുത്ത അന്തരീക്ഷ താപം നിലനില്‍ക്കുന്ന സാഹിര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. വാഹനങ്ങളില്‍ പെട്രോളും ഡീസലും ഫുള്‍ ടാങ്ക് ശേഖരിക്കാതിരിക്കുന്നതാണ് ഉത്തമം. ഇന്ധനവും ടാങ്കും ചൂടുപിടിക്കുന്നതോടെ ടാങ്കിന് ഉണ്ടാകുന്ന മര്‍ദം പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്. ഇത് അഗ്‌നി പടര്‍ന്ന് വന്‍ അപകടങ്ങളിലേക്ക് നയിച്ചേക്കാമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. വാഹനത്തിനുളളില്‍ സിഗരറ്റ് ലൈറ്റര്‍, സ്‌പ്രേ എന്നിവ സൂക്ഷിക്കുന്നതും അപകടം ക്ഷിണിച്ചുവരുത്തും. അതുകൊണ്ടുതന്നെ ഇത് ഒഴിവാക്കണം.

പൊതുസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരും സഞ്ചരിക്കുന്നവരും നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രഥമ ശുശ്രൂഷ, എയര്‍ കണ്ടീഷണറുകള്‍, ആവശ്യത്തിന് ശുദ്ധ ജലം എന്നിവ ഉറപ്പുവരുത്തുകയും വേണം. വറുത്തുതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ജലാംശമുള്ള ഭക്ഷണങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുക. ശരീരത്തിന് തണുപ്പ് പ്രദാനം ചെയ്യുന്ന ഭക്ഷ്യ വിഭവങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. കഴിക്കുന്ന ഭക്ഷണം മുതല്‍ ധരിക്കുന്ന വസ്ത്രം വരെ വേനല്‍ കാലത്ത് ശ്രദ്ധയോടെ തെരഞ്ഞെടുത്ത ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണം.

വിവിധ അസുഖങ്ങഭ വേഗം പിടിപെടാന്‍ സാധ്യതയുളളതിനാല്‍ വ്യക്തിശുചിത്വവും ശ്രദ്ധിക്കണം. കുട്ടികള്‍, പ്രായമായവര്‍ എന്നിവരുടെ കാര്യങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ ശ്രദ്ധിക്കണം.

Leave a Reply