ഐസിഎഫ് റൂബി ജൂബിലി; മുതിര്‍ന്ന പ്രവാസികളെ ആദരിക്കും

റിയാദ്: ‘നേരിന്റെ പക്ഷം നാല്‍പതാണ്ടുകള്‍’ എന്ന പ്രമേയത്തില്‍ റൂബി ജൂബിലി ആഘോഷിക്കുഞ ഇന്ത്യന്‍ കള്‍ച്ചറല്‍ഫൗണ്ടേഷന്‍ (ഐസിഎഫ്) റിയാദിലെ 40 മുതിര്‍ന്ന പ്രവാസികളെ ആദരിക്കുന്നു. റിയാദില്‍ മുപ്പതു വര്‍ഷം പ്രവാസം പൂര്‍ത്തിയാക്കിയവരെയാണ് ആദരിക്കുന്നത്.

റൂബി ജൂബിലിയുടെ ഭാഗമായി നടത്തുന്ന വിവിധ പരിപാടികളോടനുബന്ധിച്ചാണ് മുതിര്‍ന്ന പ്രവാസികളെ ആദരിക്കുന്നത്. മുതിര്‍ന്ന പ്രവാസികള്‍ ജൂണ്‍ മുപ്പതിന് മുമ്പായി https://forms.gle/tddSjiCTzqmfvyev6 ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0508677305 നമ്പറില്‍ ബന്ധപെടുക.

റൂബി ജൂബിലിയുടെ ഭാഗമായി 40 കുടിവെളള പദ്ധതികള്‍, 40 പേര്‍ക്ക് സ്വയം തൊഴില്‍ പദ്ധതി, ഉലമാ കോണ്‍ഫറന്‍സ്, നേതൃസംഗമം, അധ്യാപകര്‍ക്ക് ആദരം, ബിസിനസ് മീറ്റ്, സ്‌പോര്‍ട്‌സ് മീറ്റ്, 40 പ്രൊഫൈല്‍ പ്രകാശനം, ചരിത്രാന്വേഷണം തുടങ്ങി നിരവധി പരിപാടികളും ഐസിഎഫ് നടത്തുന്നുണ്ട്.

Leave a Reply