Sauditimesonline

aryadan
ആര്യാടന്‍ ഷൗക്കത്തിന് സ്വീകരണം

റിഫ പ്രീമിയര്‍ ലീഗിന് കൊടിയിറങ്ങി

റിയാദ്: നാലു മാസം നീണ്ടു നിന്ന റിയാദ് ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ (റിഫ) പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് സമാപനം. എ ഡിവിഷനില്‍ റോയല്‍ ഫോക്കസ്‌ലൈന്‍ എഫ് സി ചാപ്യന്‍സ് ട്രോഫി നേടി. യൂത്ത് ഇന്ത്യ സോക്കര്‍ ടീം അവസാന മത്സരത്തില്‍ അസീസിയ സോക്കറിനോട് പൊരുതിയെങ്കിലും വിജയം നേടാനായില്ല. ഇരുവരും സമനില പാലിച്ചതിനെ തുടര്‍ന്നാണ് ഗ്രൂപ്പില്‍ ഒരേ പോയിന്റ് നിലയുള്ള റോയല്‍ ഫോക്കസ് ലൈന്‍ ഗോള്‍ ശരാശരിയില്‍ മുന്നിലെത്തിയതും ട്രോഫിയില്‍ മുത്തമിട്ടതും.

ബി ഡിവിഷനില്‍ ബ്ലാസ്‌റ്റേഴ്‌സ് വാഴക്കാടും സി ഡിവിഷനില്‍ റിയാദ് ബ്ലാസ്‌റ്റേഴ്‌സും വിജയകിരീടം സ്വന്തമാക്കി. കെ എം സി സി സ്‌പോണ്‍സര്‍ ചെയ്ത എ ഡിവിഷന്‍ പ്രീമിയര്‍ ലീഗ് കിരീടം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, കംഫര്‍ട് ട്രാവല്‍സ് പ്രതിനിധി മുജീബ് ഉപ്പട, ടൂര്‍ണമെന്റ് കമ്മറ്റി ചെയര്‍മാന്‍ ബഷീര്‍ കാരന്തൂര്‍, വൈസ് ചെയര്‍മാന്‍ അബ്ദുല്‍ കരീം പയ്യനാട്, ടെക്‌നിക്കല്‍ കമ്മറ്റി ചെയര്‍മാന്‍ ഷക്കീല്‍ തിരൂര്‍ക്കാട് എന്നിവര്‍ വിജയികള്‍ക്ക് സമ്മാനിച്ചു.

ബി ഡിവിഷന്‍ ട്രോഫി പ്രായോജകരായ ജരീര്‍ മെഡിക്കല്‍സ് പ്രതിനിധികളും കോഴിക്കോടന്‍സ്, മിന സൂപ്പര്‍ മാര്‍ക്കറ്റ്, സ്‌കൈ ഫയേഴ്‌സ് ടയേഴ്‌സ്, റിഫ സെക്രട്ടറിയേറ്റ് അംഗങ്ങളായ സൈഫു കരുളായി, മുസ്തഫ മമ്പാട്, കുട്ടന്‍ ബാബു, നാസര്‍ മാവൂര്‍ എന്നിവരും ചേര്‍ന്ന് നല്‍കി. സി ഡിവിഷന്‍ ട്രോഫിയും മെഡലുകളും ദലാല്‍ ആന്റ് സാറ സ്വീറ്റ്‌സ് ചോക്ലേറ്റ് ആന്‍ഡ് നട്‌സ്, റോയല്‍ ട്രാവല്‍സ് പ്രതിനിധികള്‍, ടൂര്‍ണമെന്റ് കമ്മറ്റി ചെയര്‍മാന്‍ ശറഫുദ്ദീന്‍, റിഫ സെക്രട്ടറിയേറ്റ് അംഗങ്ങളായ മുസ്തഫ കവ്വായി, ജുനൈസ് വാഴക്കാട്, ഷരീഫ് കാളികാവ്, അഡ്‌വൈസറി മെമ്പര്‍ അബ്ദുല്ല വല്ലാഞ്ചിറ, ഹംസ, ഹസന്‍ പുന്നയൂര്‍ എന്നിവര്‍ വിജയികള്‍ക്ക് നല്‍കി.

അടുത്തമാസം എ ബി ഡിവിഷന്‍ ചമ്പ്യന്മാരുടെ പ്രദര്‍ശന മത്സരം കെ എം സി സി മണ്ഡലം മത്സരങ്ങളോടൊപ്പം നടക്കും. ജനറല്‍ സെക്രട്ടറി സൈഫു കരുളായി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. റഫറി പാനല്‍ ഹെഡ് അലി ഖഹ്ഥാനിക്ക് ബഷീര്‍ കാരന്തുര്‍ പ്രശംസാ ഫലകം സമ്മാനിച്ചു. മെഡിക്കല്‍ പ്രതിനിധികള്‍ക്കും റഫറിമാര്‍ക്കും ടൂര്‍ണമെന്റ് കമ്മറ്റി ഉപഹാരങ്ങള്‍ വിതരണം ചെയ്തു. കണ്‍വീനര്‍ ശറഫുദ്ദീന്‍ നന്ദി പറഞ്ഞു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top