എ.ബി.സി കാര്‍ഗോ കപ്പ് സെമീ ഫൈനല്‍

റിയാദ്: കെ.എം.സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി എ.ബി.സി കാര്‍ഗോ കപ്പ് മണ്ഡലതല ഫുട്‌ബോളില്‍ സെമി ഫൈനല്‍ ലൈന്‍അപ് പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ കൊടുവള്ളിക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോളിന് തിരൂരങ്ങാടി ജേതാക്കളായി. പരാജയപ്പെട്ടെങ്കിലും അവസാന നിമിഷം വരെ മികച്ച കളി കാഴ്ചവച്ച ശേഷമാണ് കൊടുവളളി ടീം കളിക്കളം വിട്ടത്. സഫൂര്‍ അലനല്ലൂരിനെ കെല്‍ക്കോ ഇലക്ട്രോണിക്‌സ് കളിയിലെ താരമായി തെരഞ്ഞെടുത്തു.

രണ്ടാം മല്‍സരത്തില്‍ നിലമ്പൂര്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അഴീക്കോടിനെ കീഴടക്കി സെമിയില്‍ പ്രവേശിച്ചു. ആദ്യ പകുതിയില്‍ അഴീക്കോട് ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ മുന്നേറ്റനിരയും പ്രതിരോധ നിരയും ഒന്നാന്തരം ഒത്തിണക്കത്തോടെ കളിച്ചതിന്റെ ഫലമാണ് മൂന്ന് ഗോളുകള്‍. ഇരു ടീമുകളും കൊണ്ടും കൊടുത്തും മികച്ച കളിയാണ് പുറത്തെടുത്തത്. രണ്ട് ഗോളുകള്‍ നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ഇര്‍ഷാദ് ഫറോക്കിനെ കെല്‍ക്കോ ഇലക്ട്രോണിക്‌സ് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായി. മോട്ടോ ഫോം ഡയറക്ടര്‍മാരായ നിയാസ് നെച്ചോളി, സ്റ്റീഫന്‍ തോമസ് മാത്യു,. കബീര്‍ വൈലത്തൂര്‍, ബാവ താനൂര്‍, അക്ബര്‍ വേങ്ങാട്ട്, ഷുക്കൂര്‍ വടക്കേണ്ണ, മുജീബ് കാപ്പ് വെട്ടത്തൂര്‍ എന്നിവര്‍ കളിക്കാരുമായി ഹസ്തദാനം നടത്തി. മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നിയാസ് നെച്ചോളി, മുഹ്‌സിന്‍ മുസ്തഫ ചെമ്മാട് എന്നിവര്‍ സമ്മാനിച്ചു. മാജിദ് ഫര്‍സാന്‍ തുവ്വൂര്‍, അമീര്‍ സുഹൈല്‍ മണ്ണാര്‍ക്കാട്, ഷരീഫ് മണ്ണാര്‍ക്കാട് എന്നിവര്‍ മല്‍സരം നിയന്ത്രിച്ചു. മുജീബ് ഉപ്പട, ഖാദര്‍ വെണ്‍മനാട്, സലീം ചേലക്കര, മജീദ് പരപ്പനങ്ങാടി, ഉമ്മര്‍ അമാനത്ത്, സമദ് ചുങ്കത്തറ, സി.കെ. അബ്ദുറഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി

 

Leave a Reply