അഫ്‌സല്‍ കായംകുളം
ഗല്‍ഫ് നാടുകളില്‍ പെരുന്നാള്‍ അവധി തുടങ്ങി. സ്‌കുളുകളില്‍ വേനലവധിയും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയിലും ജീവനക്കാര്‍ക്ക് അവധിയുണ്ട്. പത്ത് ദിവസം അവധി പ്രഖ്യാപിച്ച പൊതുമേഖലകളും ഉണ്ട്.വാരാന്ത്യങ്ങളിലെ അവധി കൂടി ചേര്‍ത്താല്‍ രണ്ടാഴ്ചയെങ്കിലും അവധി ലഭിക്കും. ഗല്‍ഫ് രാജ്യങ്ങളില്‍ ഉയര്‍ന്ന അന്തരീക്ഷ താപം അസഹനിയമായി തുടരുന്നു. 40-45 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പല ദിവസങ്ങളിലും അനുഭവപ്പെടുന്നത്.
അവധി ദിനങ്ങളിലെങ്കിലും നാടണയാന്‍ പ്രവാസികള്‍ ഏറെ ആഗ്രഹിക്കുന്ന സമയം കൂടിയാണിത്. പെരുന്നാളും സ്‌കുള്‍ അവധിയും ആഘോഷിക്കുകയുംകടുത്ത ചൂടില്‍ നിന്നു കുറച്ചെങ്കിലും ആശ്വാസം കിട്ടാന്‍ ഏതാനും ദിവസമെങ്കിലുംനാട്ടില്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കാത്തത് ആരാണ്? പക്ഷേ പിറന്ന നാട്ടിലെത്തണമെങ്കില്‍ 40,000 മുതല്‍ 50,000 രൂപ വരെ വിമാന ടിക്കറ്റ് നിരക്ക് കൊടുക്കണം. നാല് പേരുള്ള ചെറിയ ഫാമിലിക്ക് നാട്ടില്‍ വരണമെങ്കിള്‍ കുറഞ്ഞത് ഇന്ത്യന്‍ രൂപയുടെ മുല്യമനുസരിച്ച് 1.5 ലക്ഷം രൂപയെങ്കിലും ടിക്കറ്റിനായി മാത്രം ചിലവാക്കണം. നാട്ടില്‍ പോയി പ്രിയപ്പെട്ടവരെ കണ്ട് വരാന്‍ ആഗ്രഹമുള്ളവര്‍ പലരും അതുകൊണ്ടുതന്നെ അവധി ദിനങ്ങള്‍ ഗള്‍ഫ് നാടുകളില്‍തന്നെ ചിലവഴിക്കുന്നു. സാഹചര്യം നോക്കി പ്രാവാസിയുടെ കഴുത്തറുക്കുന്ന ദുഷ്ടമാരായ വിമാന കമ്പനികളുടെ തോന്ന്യവാസത്തിന് എതിരെ നാവ് ഉയര്‍ത്താന്‍, ഒരിടപെടല്‍ നടത്താന്‍ ഒരു നേതാവും ഇല്ല! ഒരു ഭരണകര്‍ത്താക്കളും സെലിബ്രിറ്റികളും മിണ്ടാട്ടമില്ല!!
പ്രവാസികളെ ഏല്ലാവര്‍ക്കും വേണം. പണമാണ് ആവശ്യം. നാട്ടില്‍നിന്നു പഞ്ചായത്ത് മെമ്പറോ, ഏതങ്കിലും കടലാസ് സംഘടനയുടെ നേതാവോ വന്നാല്‍ പോലും സ്‌റ്റേജും മൈക്കും ഫൈ സ്റ്റാര്‍ താമസവും വലിയ സ്വീകരണവും പ്രവാസികള്‍ ഒരുക്കും. അവര്‍ക്ക് വേണ്ടത് എല്ലാം നല്‍കി നാട്ടിലെ നേതാക്കളെയും സെലിബ്രിറ്റികളേയും പൊന്നു പോലെ നോക്കുന്ന പ്രവാസികളെയാണ് ഇങ്ങനെ വഞ്ചിക്കുന്നത്. നാടിനും വിടിനും സമുഹത്തിനും സമുദായങ്ങള്‍ക്കും വേണ്ടി ചോര നിരാക്കി കഷ്ടപ്പെടുന്ന പ്രവാസികള്‍ക്കുമേല്‍ അമിത ടിക്കറ്റ് ചാര്‍ജ്ജ് ഈടാക്കുമ്പോള്‍ പോലും ഒരക്ഷരം ഉരിയാടാന്‍ നാവിറങ്ങിയ നേതാക്കള്‍ കാപട്യക്കാരല്ലെന്ന് തെളിയിക്കാനുളള സമയമാണിതെന്ന് വിനയപൂര്‍വം ഉണര്‍ത്തട്ടെ!
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.