ഓര്‍മപ്പെരുന്നാള്‍ ആഘോഷമാക്കി ‘ഈദ് സുലൈമാനി’ സംഗീത ആല്‍ബം

റിയാദ്: ഒപ്പനയുടെ താളവും ഓര്‍മപ്പെരുന്നാളിന്റെ ഈരടിയും ഒത്തുചേര്‍ന്ന ‘ഈദ് സുലൈമാനി’. പഴമയുടെ പൈതൃകവും ത്യാഗത്തിന്റെ സ്മരണയും മാത്രമല്ല, സംഗീതവും പെരുന്നാളിനുണ്ടാകും എന്ന ഈരടികളോടെയാണ് ഈദ് സുലൈമാനി സംഗീത ആല്‍ബം ദൃശ്യവിരുന്നൊരുക്കിയത്.

ലളിതമായ വരികളില്‍ അതി ബൃഹത്തായ ചരിത്രമാണ് ആല്‍ബം പങ്കുവെക്കുന്നത്. ആഘോഷത്തിന്റെ ആരവങ്ങളും സ്‌നേഹത്തിന്റെ ഭാവങ്ങും ചിത്രീകരിക്കുന്നതിലും അണിയറ പ്രവര്‍ത്തകര്‍ വിജയിച്ചു. റിയാദിലെ പ്രവാസി സൗഹൃദ കൂട്ടമാണ് 150തിലധികം കലാകാരന്‍മാരെ അണി നിരത്തി സംഗീത ആല്‍ബം അണിയിച്ചൊരുക്കിയത്. സൗദി വനിത സാറാ ഫഹദ് മലയാളം ആല്‍ബത്തില്‍ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ആല്‍ബത്തിനുണ്ട്.

അന്‍ഷാദ് ഫിലിം ക്രാഫ്റ്റ്‌സ് കഥയും തിരക്കഥയും രാജേഷ് ഗോപാല്‍ ക്യാമറയും നിര്‍വഹിച്ച ആല്‍ബം നൃത്തത്തിന് പ്രധാന്യം നല്‍കിയാണ് ചിത്രീകരിച്ചത്. കൊറിയാഗ്രാഫര്‍ വിഷ്ണു വി ഫ്രീക് ആണ് നൃത്ത സംവിധാനം. പ്രവാസി ഗായിക ഷബാന അന്‍ഷാദും ഷെഫീഖ് ബാവയും ആണ് ഗാനം ആലപിച്ചത്. മന്‍സൂര്‍ കിളിനാക്കോടിന്റെ വരികള്‍ക്ക് അന്നാ മ്യൂസിക് ക്രീഷന്റെ ബാനറില്‍ സത്യജിത്ത് സീബുള്‍ ആണ് സംഗീത സംവിധാനം. ജിമ്പല്‍ ഡ്രോണ്‍ ദാവൂദീം ഹുസൈനും നിര്‍വഹിച്ചു.

 

Leave a Reply