തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് യുഎഇയില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് പുരുഷന്‍മാരിര്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രീസെലക്ഷന് ജൂലൈ ഒന്‍പതിന് അങ്കമാലിയില്‍ ഇന്‍ഇന്റര്‍വ്യൂ നടക്കും.
യുഎഇയിലെ വേള്‍ഡ് സെക്യൂരിറ്റിയിലേക്കാണ് റിക്രൂട്‌മെന്റ്. ഉദ്യോഗാര്‍ത്ഥികള്‍ എസ്എസ്എല്‍സി പാസായിരിക്കണം. ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ കഴിയണം. ഏതെങ്കിലും മേഖലയില്‍ ചുരുങ്ങിയത് 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. അഞ്ച് അടി അഞ്ച് ഇഞ്ചില്‍ കുറയാത്ത ഉയരമുളള 25-40നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം..
സൈനിക/അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ക് മുന്‍ഗണന. ആകര്‍ഷകമായ ശമ്പളം, താമസ സൗകര്യം, വിസ, എയര്‍ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.
താല്പര്യമുള്ളവര്‍ ബയോഡേറ്റ, ഒറിജിനല്‍ പാസ്‌പോര്‍ട്ട്, യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ജൂലൈ 9 ഞായറാഴ്ച രാവിലെ 9നും 12നും ഇടയില്‍ ODEPC Training Cetnre, Floor 4, Tower 1, Inkel Business Park (Near TELK), Angamaly നേരിട്ട് ഹാജരാകണം. വിശദാംശങ്ങള്‍ക്ക് https://odepc.kerala.gov.in/jobs/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0471-2329440/41/42/43/45; Mob: 77364 96574.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.