റിയാദ്: കേരളത്തിന്റെ പട്ടിണി മാറ്റുന്നതില്‍ പ്രവാസികളുടെ പങ്ക് ഒഴിച്ചുകൂടാന്‍ കഴിയില്ലെന്ന് കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല. ഇന്ത്യന്‍ രാഷ്ട്രീയത്തെ സസൂക്ഷ്മം വീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവരാണ് പ്രവാസികള്‍. പ്രവാസി സംഘടനകള്‍ കാലത്തിന്റെ അനിവാര്യതയാണെന്നും അവര്‍ പറഞ്ഞു.
റിയാദില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ കാനത്തില്‍ ജമീല എംഎല്‍എക്ക് കേളി കലാസാംസ്‌കാരിക വേദിയുടെയും കേളി കുടുംബ വേദിയും ഒരുക്കിയ സ്വീകരണയോഗത്തില്‍ നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു അവര്‍.
തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നിങ്ങനെ വിവിധ പദവികള്‍ വഹിച്ചിട്ടുള്ള കാനത്തില്‍ ജമീല, ഗ്രാമസഭകള്‍, അയല്‍ കൂട്ടങ്ങള്‍, വികസന സെമിനാറുകള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിലൂടെ നാടിന്റെ വികസനത്തിന് പൊതുജന പങ്കാളിത്തത്തിന്റെ പുത്തന്‍ മാതൃകക്ക് തുടക്കം കുറിച്ച വനിതാ നേതാവാണ്.
ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ ഒരുക്കിയ സ്വീകരണ യോഗത്തില്‍ കേളി രക്ഷാധികാരി സമിതി അംഗം പ്രഭാകരന്‍ കണ്ടോന്താര്‍ ആമുഖ പ്രസംഗം നടത്തി. രക്ഷാധികാരി സമിതി അംഗം ഷമീര്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി സമിതിക്ക് വേണ്ടി സുരേന്ദ്രന്‍ കൂട്ടായി, കേന്ദ്ര കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, കുടുംബ വേദിക്ക് വേണ്ടി പ്രസിഡന്റ് പ്രിയ വിനോദ് എന്നിവര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. ആക്ടിങ് സെക്രട്ടറി ജോസഫ് ഷാജി സ്വാഗതവും സുകേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.