മിന താഴ്‌വരയില്‍ നിന്ന് തീര്‍ഥാടകര്‍ മടങ്ങി; മക്കയില്‍ നിന്ന് ആദ്യ സംഘം മദീനയില്‍

മക്ക: ആത്മ നിര്‍വൃതിയോടെ ഹജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി തീര്‍ഥാടകര്‍ മിന താഴ്‌വരയോട് വിടപറഞ്ഞു. ജൂലൈ 1 ശനി ഉച്ചയ്ക്ക് മുമ്പ് ജംറയില്‍ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കിയാണ് തീര്‍ഥാടകര്‍ മിനയില്‍ നിന്ന് മടങ്ങിയത്. ഇതോടെ ആറ് ദിനങ്ങളില്‍ 18.5 ലക്ഷം തീര്‍ഥാടകര്‍ പങ്കെടുത്ത ഹജ് കര്‍മത്തിന് വിജയകരമായ സമാപിച്ചു.

പാപക്കറകള്‍ കഴുകിക്കളഞ്ഞ് നവജാത ശിശുവിനെ പോലെയാണ് ഓരോ തീര്‍ഥാടകനും മിനയോട് വിട പറയുന്നത്. ഭാവി ജീവിതം കൂടുതല്‍ സൂക്ഷ്മതയോടെയും ദൈവ ഭയത്തോടെയും ജീവിക്കുമെന്ന പ്രതിജ്ഞയോടെയാണ് തീര്‍ഥാടകര്‍ മടങ്ങുന്നത്. നല്ലൊരു വിഭാഗം തീര്‍ഥാടകര്‍ ജൂണ്‍ 330ന് വെളളി വൈകുന്നേരത്തോടെ മിന വിട്ടിരുന്നു. അവശേഷിച്ചവരാണ് ഇന്നലെ മടങ്ങിയത്. മസ്ജിദുല്‍ ഹറമിലെത്തി വിടവാങ്ങല്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കിയാണ് ഹജ് തീര്‍ഥാടകര്‍ മടങ്ങുന്നത്.

അതിനിടെ ഹജിന് ശേഷമുളള ആദ്യ സംഘം മദീനയിലെത്തി. ഇവര്‍ മസ്ജിദുന്നബവി സര്‍ശനം പൂര്‍ത്തിയാക്കി മദീന എയര്‍പോര്‍ട്ടുവഴി മാതൃരാജ്യങ്ങളിലേക്ക് മടങ്ങും

 

Leave a Reply