മക്ക: ഹജ്ജ് ദിനങ്ങളില്‍ മക്കയിലും പുണ്യസ്ഥലങ്ങളും അന്തരീക്ഷ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
വരുന്ന ദിവസങ്ങളില്‍ മക്കയിലെ കാലാവസ്ഥ പകല്‍ സമയത്ത് വരണ്ടതും ചൂടുള്ളതും ആയിരിക്കും. രാത്രിയില്‍ താപനില മിതമായിരിക്കും. എറ്റവും ഉയര്‍ന്ന താപനില 43.6 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 29.6 ഡിഗ്രി സെല്‍ഷ്യസും ആണ്. കനത്ത അന്തരീക്ഷ താപത്തിനിടയിലും 0.1 മില്ലീമീറ്റര്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. വടക്കു പടിഞ്ഞാറന്‍ ദിശയില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ ശരാശരി 410 കി.മീ ആയിരിക്കും. പൊടിപടലം നിറഞ്ഞ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മദീനയില്‍ പകല്‍സമയം ചൂട് അനുഭവപ്പെടും. രാത്രിയില്‍ മിതമായ കാലാവസ്ഥ അനുഭവപ്പെടും. പകല്‍ ഉയര്‍ന്ന താപനില 43 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 29.3 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. മദീനയില്‍ 0.7 മില്ലീമീറ്റര്‍ മഴക്ക് സാധ്യതിധണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.