Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

കാവി ഭീകരതയ്ക്ക് അറുതി വരുത്തുക: നവോദയ റിയാദ്

റിയാദ്: വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും നടത്തുന്ന സമരങ്ങളെ പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന കാവി ഭീകരതയുടെ ഏറ്റവും ക്രൂരമായ മുഖമാണ് ദല്‍ഹി ജവഹര്‍ലാല്‍ സര്‍വ്വകലാശാലയില്‍ കണ്ടതെന്ന് റിയാദ് നവോദയ അഭിപ്രായപ്പെട്ടു. ജാമിയ മില്ലയില്‍ നടന്നതിന്റെ അവര്‍ത്തനമാണിത്. ഫാസിസത്തെപ്പോലും ലജ്ജിപ്പിക്കുന്ന ക്രൂരതയില്‍ ആനന്ദം കണ്ടെത്തുകയാണ് സോഷ്യല്‍ സൈറ്റുകളില്‍ സംഘ് പരിവാര്‍ നേതാക്കളും അണികളും. പെണ്‍കുട്ടികളെ പോലും മനഷ്യമനസാക്ഷി മരവിക്കുംവിധം വേട്ടയാടിയ ഭീകരര്‍ കേന്ദ്രഭരണത്തിന്റെ തണലിലാണ് അഴിഞ്ഞാടിയത്. ക്യാമ്പസുകളിലും തെരുവീഥികളിലും ശക്തിപ്പെടുന്ന ജനാധിപത്യപരമായ സമരങ്ങളെ അങ്ങേയറ്റം അസഹിഷ്ണുതയോടെയാണ് സര്‍ക്കാര്‍ നോക്കികാണുന്നതെന്ന് വീണ്ടും തെളിയിക്കപ്പെട്ടു. രാജ്യത്തെ ജനങ്ങളെ അടിച്ചമര്‍ത്തിയും വര്‍ഗ്ഗീയമായി വിഘടിപ്പിച്ചും നാടിനെ ചോരയില്‍ മുക്കികൊല്ലുന്ന സംഘ് പരിവാര്‍ ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധവും നവോദയ കേന്ദ്ര കമ്മിറ്റി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top