Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

ബ്ലാസ്‌റ്റേഴ്‌സ് വാഴക്കാടിന് റിഫ മെഗാ സൂപ്പര്‍ കപ്പ്

റിയാദ്: ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) സംഘടിപ്പിച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബ്ലാസ്‌റ്റേഴ്‌സ് വാഴക്കാട് ജേതാക്കള്‍. ബര്‍ഗര്‍ കിംഗ് യൂത്ത് ഇന്ത്യ റണ്ണേഴ്‌സ് ട്രോഫിയും നേടി. അല്‍ ഖര്‍ജ് റോഡിലെ അസ്‌കാന്‍ സ്‌റ്റേഡിയത്തില്‍ റിഫയില്‍ രജിസ്റ്റര്‍ ചെയ്ത 32 ടീമുകളാണ് മത്സരത്തില്‍ മാറ്റുരച്ചത്. ഒരു മാസം നീണ്ടുനിന്ന ടൂര്‍ണമെന്റിലെ ഫെയര്‍പ്ലേ ടീം ആയി ഈത്താര്‍ ഹോളിഡേയ്‌സ് റിയാദ് ബ്ലാസ്‌റ്റേഴ്‌സും മികച്ച അച്ചടക്കമുള്ള കളിക്കാരന്‍ ഷാമില്‍ (ഷൂട്ടേഴ്‌സ് കേരള) ബെസ്റ്റ് കീപ്പര്‍ ആഷിദ് (ബ്ലാസ്‌റ്റേഴ്‌സ് വാഴക്കാട്) ബെസ്റ്റ് ഡിഫെന്‍ഡര്‍ യൂസുഫ് (യൂത്ത് ഇന്ത്യ) ബെസ്റ്റ് കളിക്കാരന്‍ സജദ് (ബ്ലാസ്‌റ്റേഴ്‌സ് വാഴക്കാട്) എന്നിവരേയും തെരെഞ്ഞെടുത്തു.
സ്‌കൂള്‍ കുട്ടികളുടെ മത്സരത്തില്‍ അല്‍ യാസ്മിന്‍ സ്‌കൂളിനെ പരാജയപ്പെടുത്തി ഐ ഐ എസ് ആര്‍ വിജയികളായി. സമാപന പരിപാടിയില്‍ വിശിഷ്ടാതിഥി സൗദി നാഷണല്‍ റഫറി ഫഹദ് അല്‍ ഖഹ്താനിയും മുഖ്യ പ്രയോജകരായ ഐസോണിക് ഇലെക്ട്രോണിക്‌സ് മാനേജര്‍ നൗഷാദും റിഫ ട്രഷറര്‍ നബീല്‍ പാഴൂരും വിജയികള്‍ക്കു ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. റണ്ണേഴ്‌സിനുള്ള ട്രോഫി കൂഫി ബ്രോസ്റ്റഡ് മാനേജര്‍ ഷാഫിയും റിഫ സെക്രട്ടറി സൈഫു കരുളായിയും റിഫ വൈസ് പ്രസിഡണ്ട് മുസ്തഫ കവ്വായിയും ചേര്‍ന്നു സമ്മാനിച്ചു. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ അവസാനം വരെ പ്രവര്‍ത്തിച്ച മികച്ച വളണ്ടിയേഴ്‌സിനെയും റിഫ റഫറി പാനലിനെയും ആദരിച്ചു. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള മൊമെന്റോ റിഫ വൈസ് പ്രസിഡണ്ടുമാരായ ബഷീര്‍ കാരന്തൂര്‍, കുട്ടന്‍ ബാബു, ജുനൈസ് വാഴക്കാട് എന്നിവരും സെര്‍ട്ടിഫിക്കറ്റുകള്‍ ഹസ്സന്‍ പുന്നയൂര്‍, നൗഷാദ് ചക്കാല, ഫൈസല്‍ പാഴൂര്‍, ശകീല്‍ തിരൂര്‍ക്കാട് എന്നിവരും സമ്മാനിച്ചു. റിഫ സെക്രട്ടറി സൈഫു കരുളായി സ്വാഗതവും ടൂര്‍ണമെന്റ് ചെയര്‍മാന്‍ നൗഷാദ് ചക്കാല നന്ദിയും പറഞ്ഞു. റിഫ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് പുറമെ ഷബീര്‍ മേല്‍മുറി, നൗഫല്‍ ബാവ ഇരുമ്പുഴി, നജീബ് ആക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top