Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

ജെ. എന്‍.യു ആക്രമണം അപലപനീയമെന്ന് റിയാദ് ഓ.ഐ.സി.സി.

റിയാദ്: രാത്രിയുടെ മറവില്‍ സാമൂഹിക വിരുദ്ധര്‍ രാജ്യ തലസ്ഥാനത്തെ ക്യാമ്പസില്‍ മണിക്കൂറുകളോളം അഴിഞ്ഞാടുകയും പെണ്‍കുട്ടിളക്കമുള്ള വിദ്യര്‍ത്ഥികളെ ആക്രമിച്ചിട്ടും നടപടി സ്വീകരിക്കാത്തത് അപലപനീയമാണെന്ന് റിയാദ് ഒ ഐ സി സി. ക്യാമ്പസില്‍ ഭീകരതാണ്ഡവം നടന്ന് നാല്പത്തിയെട്ട് മണികൂര്‍ കഴിഞ്ഞിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യുവാനോ നടപടിയെടുക്കുവാനോ തയ്യാറാവാത്ത പോലീസിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും രാജ്യ ദ്രോഹവുമാണെന്നും ഓ.ഐ.സി.സി. അഭിപ്രായപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട അക്രമ പരമ്പര അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ഗാര്‍ഡ് അടക്കമുള്ളവര്‍ തടയാന്‍ ശ്രമിക്കാതിരുന്നത് ദുരൂഹമാണ്. ഇത് സൂചിപ്പിക്കുന്നത് ഉന്നതരുടെ അറിവോടെയാണ് അക്രമണം എന്നാണ്. മാത്രമല്ല ഇരകളായ വിദ്യാര്‍ഥികളുടെ പേരിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത് അംഗീകരിക്കാനാവില്ല. സുതാര്യമായ അനേഷണത്തിലൂടെ മാത്രമേ അക്രമികളെ പുറത്തു കൊണ്ടുവരാന്‍ സാധിക്കൂ. അത് നാടക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്. രാജ്യം ഭരിക്കുന്ന ഗവണ്‍മെന്റ് ഈ കാര്യത്തില്‍ കാണിക്കുന്ന അലംഭാവം അങ്ങേയറ്റോം ഭയാനകമാണ്. ഇതിനെതിരെ ജനാധിപത്യ ശക്തികള്‍ മുന്നോട്ടു വരണമെന്നും സെന്‍ട്രല്‍ കമ്മിറ്റി വാര്‍ത്ത കുറിപ്പില്‍ ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top