റിയാദ്: ഗള്‍ഫ് രാഷ്ട്രങ്ങളിലെ അമേരിക്കന്‍ താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി. ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസെം സുലൈമാനിയുടെ കൊലപാതകത്തെ തുടര്‍ന്നുളള സാഹചര്യം നേരിടാനാണ് സൈനിക താവളങ്ങളില്‍ സുരക്ഷ ശക്തമാക്കിയത്.
സൗദിയിലെ അഞ്ച് താവളങ്ങളിലാണ് അമേരിക്കന്‍ സേനയുളളത്. റിയാദിലെ ഇസ്‌കാന്‍ വില്ലേജ് എയര്‍ ബേസ്, കിഴക്കന്‍ പ്രവിശ്യയിലെ കിംഗ് അബ്ദുല്‍ അസീസ് എയര്‍ ബേസ്, ദമാമിലെ കിംഗ് ഫഹദ് എയര്‍ഫോഴ്‌സ് ബേസ്, ഖമീസ് മുഷൈതിലെ കിംഗ് ഖാലിദ് എയര്‍ ബേസ്, റിയാദ് എയര്‍ഫോഴ്‌സ് ബേസ് എന്നിവിടങ്ങളിലാണ് യു എസ് സേനയുടെ സാന്നിധ്യമുളളത്. അരാംകോ റിഫൈനറിയില്‍ ഡ്രോണ്‍ ആക്രമണത്തിന് ശേഷം യുദ്ധ സാമഗ്രികള്‍ ഉള്‍പ്പെടെ 3000 സൈനികരെ സൗദിയിലേക്ക് അയക്കുമെന്ന് മൂന്ന് മാസം മുമ്പ് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇതിലേറെയും സൗദിയിലെത്തിയതായാണ് റിപ്പോര്‍ട്ട്.
യു എ ഇയിലെ ദുബൈ ജബല്‍ അലി പോര്‍ട്ടിലും അബു ദബിയിലും അമേരിക്കന്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. ഡ്രോണുകളും എഫ് 35 ഫൈറ്റര്‍ വിമാനങ്ങളുടെ സ്‌റ്റേഷനും ഇവിടെ ഉണ്ട്. ഫുജൈറയില്‍ യു എസ് നേവിയുടെ താവളവും ഉണ്ട്.
ജി സി സിയിലെ മറ്റു രാജ്യങ്ങളായ ബഹ്‌റൈനില്‍ രണ്ടും കുവൈത്തില്‍ എട്ടും യു എസ് ബേസുകളാണുളളത്. ഖത്തറിലും ഒമാനിലും ഓരോ അമേരിക്കന്‍ സൈനിക താവളങ്ങളുമുണ്ട്. ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയും നിരീക്ഷണവുമാണ് ഇവിടങ്ങളില്‍ ഒരുക്കിയിട്ടുളളത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.