റിയാദ്: രണ്ടായിരം തൊഴിലാളികള്‍ക്ക് വസ്ത്രങ്ങളും പുതപ്പുകളും വിതരണം ചെയ്തു റിയാദ് ഐ സി എഫ്. ഖസീം റോഡിലെ അല്‍ യമാമ ലേബര്‍ ക്യാമ്പിലാണ് ഐ സി എഫിന്റെ സാന്ത്വനം വളണ്ടിയര്‍മാര്‍ വേറിട്ട സേവനം നടത്തിയത്. ‘തിരുനബി (സ്വ) കാലത്തിന്റെ വെളിച്ചം’ എന്ന പ്രമേയത്തില്‍ ഐ സി എഫ് 6 ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തിയ ക്യാമ്പയിന്റെ ഭാഗമായായിരുന്നു വസ്ത്ര വിതരണം.
ഐ സി എഫിന്റെ ഉപഹാരം തണുപ്പിനെ പ്രതിരോധിക്കാന്‍ സഹായകമാവുമെന്നു ക്യാമ്പിലെ തൊഴിലാളികള്‍ പറഞ്ഞു. സാന്ത്വനം വളണ്ടിയര്‍മാര്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റിക്ക് കീഴിലെ 16 സെക്ടറുകളിലുള്ള 60 യൂനിറ്റു കമ്മറ്റികളിലൂടെ പൊതുജനങ്ങളില്‍ നിന്നാണ് സമാഹരിച്ചത്. വ്യപാര സ്ഥാപനങ്ങളും വസ്ത്രങ്ങള്‍ നല്‍കി സഹായിച്ചു. സേവന വിഭാഗം കാര്യദര്‍ശി സൈനുദ്ധീന്‍ കുനിയില്‍, മുഹമ്മദ് കുട്ടി സഖാഫി ഒളമതില്‍, ലുഖ്മാന്‍ പാഴൂര്‍, ഹസൈനാര്‍ മുസ്ലിയാര്‍, ഷമീര്‍ രണ്ടത്താണി, ഷുക്കൂര്‍ മടക്കര, ടി.പി. കരീം, അഷ്‌റഫ് കുറ്റിയില്‍, സൈതലവി ഒറ്റപ്പാലം, ഇബ്‌റാഹിം കരീം, അബ്ദുറഹ്മാന്‍ ക്ലബ്ലക്കാട്, ഷാജല്‍ മടവൂര്‍, അബ്ദുല്‍ ലത്തീഫ് മിസ്ബാഹി, അബ്ദുല്‍ ലത്തീഫ് തിരുവമ്പാടി, അബ്ദുല്‍ സമദ് മാവൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്തം നല്കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
