
അല്‍ഖര്‍ജ്: ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൗലികാവകാശങ്ങളെ കാറ്റില്‍ പറത്തി രാജ്യത്ത് ചുട്ടെടുക്കുന്ന കിരാത നിയമങ്ങള്‍ക്കെതിരെ ഐക്യപ്പെടണമെന്ന് അല്‍ഖര്‍ജ് ഇസ് ലാഹീ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ഐക്യസംഗമം ആഹ്വാനം ചെയ്തു. ഫാഷിസ്റ്റ് ഗൂഢാലോചനകളെ ചെറുത്ത് തോല്‍പ്പിക്കുന്നതിന് ജനാധിപത്യ, മതേതര വിശ്വാസികള്‍ ഒന്നിക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു.

സംഗമം ദല്‍ഹി കെ.എം.സി.സി ജനറല്‍ സെക്രട്ടറിയും യൂത്ത്‌ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗവുമായ കെ.കെ.മുഹമ്മദ് ഹലീം ഉദ്ഘാടനം ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ തലസ്ഥാനത്തെ കലാശാലാ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും കഠിനമായ തണുപ്പിനെ അവഗണിച്ച് രാപ്പകല്‍ ഭേദമന്യേ തെരുവിലാണെന്ന് അദ്ദേഹം പറഞ്ഞു. പോലീസിനെ ഉപയോഗിച്ച് സമരം അടിച്ചൊതുക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം ഒന്നടങ്കം നടത്തുന്ന പ്രക്ഷോഭങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോ കോടതികള്‍ക്കോ സാധ്യമല്ല. പ്രതിഷേധങ്ങള്‍ വിജയം കാണുമെന്ന ശുഭാബ്ദി വുശ്വാസമാണ് നാം വെച്ചു പുലര്‍ത്തനത് എന്നും സംഗമം അഭിപ്രായപ്പെട്ടു.
റിയാദ് ക്രിയേറ്റീവ് ഫോറം ചെയര്‍മാന്‍ അഡ്വ.പി.കെ.ഹബീബ് റഹ്മാന്‍ മോഡറേറ്ററായിരുന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു നബീല്‍ പയ്യോളി (ആര്‍.ഐ.സി.സി), മുഹമ്മദലി പാങ്ങ് (കെ.എം.സി.സി), അബ്ദുല്‍ റഷീദ് മദീനി( എ. ഐ.സി), അഷ്‌റഫ് മൗലവി (എസ്.ഐ.സി), സാദിഖ് സഖാഫി (ഐ.സി.എഫ്), ഫവാസ് വാഴക്കാട് (തനിമ), ഇല്യാസ് പാലക്കാട് (ഐ.എസ്സ്. എഫ്) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
നാസര്‍ കരുനാഗപ്പള്ളി, ജാബിര്‍ ഫറോക്ക്,അബ്ദുള്ള നാസര്‍ കരുനാഗപ്പള്ളി, അബൂബക്കര്‍ പൊന്നാനി, ശരീഫ് കണ്ണൂര്‍, അബൂബക്കര്‍ സിദ്ദീഖ് ഒറ്റപ്പാലം, ഹാരിസ് അസൈനാര്‍ നിലമ്പൂര്‍, സിദ്ധീഖ് മലപ്പുറം, നദീര്‍ കണ്ണൂര്‍, അബ്ദുസ്സലാം കരുനാഗപ്പള്ളി, മുഹമ്മദലി മലപ്പുറം, മൊയ്തു അരൂര്‍, ശിഹാബ് മണ്ണാര്‍ക്കാട്, യാസര്‍ അല്‍ ഹികമി,റിയാസ് ചൂരിയോട്, ഇമാദുദ്ധീന്‍ എന്നിവര്‍ നേതൃത്യം നല്‍കി. അല്‍ഖര്‍ജ് ഇസ്ലാഹീ കോ ഓര്‍ഡിനേഷന്‍ സെക്രട്ടറി കുഞ്ഞുമുഹമ്മദ് ഉമ്മത്തൂര്‍ സ്വാഗതവും ട്രഷറര്‍ നൗഫല്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
