
ജുബൈല്‍: ഫുട്‌ബോള്‍ കൂട്ടായ്മ ജുബൈല്‍ മലബാര്‍ പോര്‍ട്ട് എഫ് സി പുതിയ ജേഴ്‌സി പ്രകാശനം വിവിധ കലാപരിപാടികളോടെ നടന്നു. റോയല്‍ ഡൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജേഴ്‌സി സ്‌പോണ്‌സര്‍മാരായ റോയല്‍ ഡൈന്‍ മാനേജിങ് ഡയറക്ടര്‍ റഊഫ്, ജനറല്‍ മാനേജര്‍ ഷാനു എന്നിവര്‍ ചേര്‍ന്ന് ടീം ക്യാപ്റ്റന്‍ റിസാലിന് ജേഴ്‌സി നല്‍കി പ്രകാശനം ചെയ്തു. ജുബൈല്‍ കെ എം സി സി വൈസ് പ്രസിഡന്റ് ഉസ്മാന്‍ ഒട്ടുമ്മല്‍ പരിപാടി ഉദ്ഘാടനം ചെയ്തു, ഇബ്രാഹിം കുട്ടിയും ആശംസകള്‍ നേര്‍ന്നു. മിഷാല്‍ ഇവന്റസിന്റെ ഗാനമേള, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയും അരങ്ങേറി. ഗായകരായ സൗജന്യ ശ്രീകുമാര്‍, അനില ദീപു, ദിലീപ് , ബിജു പുതുപ്പള്ളി, ഷാഫി താനൂര്‍, സൈനു, രിസാല്‍ എം ഫ് സി, ഹൈഫ ഷെറിന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ചടങ്ങില്‍ ജുബൈലിലെ കലാ കായിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. മുഖ്യാതിഥികളായി ഹൈദര്‍ ഖാലിദി, മശാരി അല്‍ മുത്തേരി, ഇബ്രാഹീം (കെ എം സി സി) എന്നിവര്‍ പങ്കെടുത്തു. ബാപ്പു തേഞ്ഞിപ്പലം സ്വാഗതവും ജോബ് അച്ചായന്‍ നന്ദിയും പറഞ്ഞു

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
