Sauditimesonline

ministers
യുദ്ധം ഒഴിവാക്കാന്‍ നയതന്ത്ര നീക്കം; സൗദി, തുര്‍ക്കി, ഈജിപ്ത് വിദേശകാര്യ മന്ത്രിമാര്‍ ഒത്തുചേര്‍ന്നു

ഫൈവ് ജി സേവനം; സൗദി അറേബ്യ മൂന്നാം സ്ഥാനത്ത്

റിയാദ്: ഇന്റര്‍നെറ്റ് ഫൈവ് ജി നെറ്റ്‌വര്‍ക് ലഭ്യമാക്കിയതില്‍ സൗദി അറേബ്യക്ക് ലോകത്ത് മൂന്നാം സ്ഥാനം. പശ്ചിമേഷ്യ, യൂറോപ്പ്, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളില്‍ ഒന്നാം സ്ഥാനവും സൗദി അറേബ്യക്കാണ്. രാജ്യത്തെ 30 നഗരങ്ങളില്‍ ഫൈവ് ജി സേവനം ലഭ്യമാണ്. ഫൈവ് ജി സേവനം ലഭ്യമാക്കുന്നതിന് രാജ്യത്ത് 5,797 ടവറുകളാണ് സ്ഥാപിച്ചിട്ടുളളത്.

കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 പ്രകാരം നടപ്പിലാക്കിയ പദ്ധതിയിലാണ് ലക്ഷ്യം കൈവരിച്ചത്.
ഫൈവ് ജി സാങ്കേതികവിദ്യ രാജ്യത്ത് വ്യാപകമാക്കുന്നതിന് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം കൂടുതല്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

സൗദിയില്‍ ലഭ്യമായ ഫ്രീക്വന്‍സി ബാന്‍ഡുകള്‍ക്ക് ഫൈവ് ജി സാങ്കേതികവിദ്യയ്ക്കുള്ള പിന്തുണ ഉറപ്പുവരുത്തുന്നതിനായി ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്റെയും 3 ജിപിപി സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ഓര്‍ഗനൈസേഷന്റെയും സഹകരണം ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പകുതിയില്‍ ഫൈവ് ജിയുടെ വാണിജ്യ സേവനം ആരംഭിച്ചത്. വ്യവസായ, വാണിജ്യ മേഖലകളിലും വിനോദ, വിജ്ഞാന രംഗത്തും ഫൈവ് ജി സേവനം രാജ്യത്തിന് കൂടുതല്‍ കരുത്തു പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top