
റിയാദ്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫെബ്രുവരി 21ന് റിയാദ് സന്ദര്‍ശിക്കും. ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഒമ്പതാം വാര്‍ഷികാഷോഘ പരിപാടിയില്‍ പങ്കെടുക്കാനാണ് പ്രതിപക്ഷ നേതാവിന്റെ സന്ദര്‍ശനം. അസീസിയ നെസ്‌റ്റോ ട്രെയിന്‍ മാള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6 മുതല്‍ 12 വരെ നടക്കുന്ന പരിപാടിയില്‍ പിന്നണി ഗായകന്‍ ഫ്രാങ്കോ, മാപ്പിളപ്പാട്ടു ഗായകന്‍ ആസിഫ് കാപ്പാട് എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്ന് അരങ്ങേറുമെന്നും സംഘാടകര്‍ അറിയിച്ചു.


വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
