
റിയാദ്: പ്രമുഖ കാര്‍ഗോ സര്‍വീസ് സ്ഥാപനമായ ബി പി എല്‍ ലോജിസ്റ്റിക്‌സ് റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബത്ഹയില്‍ എക്‌സിര്‍ പോളിക്ലിനിക് ബിള്‍ഡിംഗില്‍ ക്ലാസിക് റസ്‌റ്റോറന്റിന് എതിര്‍വശമാണ് പുതിയ ശാഖ പ്രവര്‍ത്തനം ആരംഭിച്ചത്. വ്യവസായ പ്രമുഖനും ബി പിഎല്‍ കാര്‍ഗോ ചെയര്‍മാനുമായ അബ്ദുല്‍ ഹമീദ് അബ്ദുല്‍ മജീദ് അല്‍ മുബാറഖ് ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അഷ്‌റഫ്, കണ്‍ട്രി മാനേജര്‍ ജോണ്‍ വര്‍ഗീസ്, റിയാദ് മാനേജര്‍ റിയാസ് അഹമദ്, ഓപറേഷന്‍ മാനേജര്‍ മുഹമ്മദ് അസ്‌ലം, മാനേജര്‍ മുഹമ്മദ് സുഫിയാന്‍, ആഷിക് അഹമദ്, എമിറേറ്റ് കാര്‍ഗോ റിയാദ് ദമാം മാനേജര്‍ മുഹമ്മദ് നസീര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു.
രണ്ടുപതിറ്റാണ്ടിലേറെയായി കിഴക്കന്‍ പ്രവിശ്യയിലെ വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തന പാരമ്പര്യമുളള ബി പി എല്‍ കാര്‍ഗോയുടെ പ്രഥമ ശാഖയാണ് തലസ്ഥാന നഗരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മികച്ച പാക്കിംഗും സൗജന്യ പിക് അപ് സേവനവും ലഭ്യമാണ്. ഇതിനു പുറമെ കുറഞ്ഞ സമയത്തിനകം ലോകത്തെ മുഴുവന്‍ രാജ്യങ്ങളിലും ഡോര്‍ ഡെലിവറി ചെയ്യാനുളള സൗകര്യം ഉണ്ടെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നേരിട്ട് വിതരണം ചെയ്യും. അതുകൊണ്ടുതന്നെ കാലതാമസം നേരിടാതെ കാര്‍ഗോ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കഴിയുമെന്ന് കണ്‍ട്രി മാനേജര്‍ ജോണ്‍ വര്‍ഗീസ് പറഞ്ഞു. ബി പി എല്‍ കാര്‍ഗോയുടെ പേര് ദുരുപയോഗം ചെയ്ത് ചിലര്‍ വ്യാജ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. റിയാദില്‍ ബത്ഹയില്‍ മാത്രമാണ് ബി പി എല്‍ കാര്‍ഗോക്ക് ശാഖയുളളതെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് ഐ ഫോണ്‍, ടെലിവിഷന്‍, ട്രോളി ബാഗ് എന്നിവ സമ്മാനിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.