Sauditimesonline

ALBIN LIDHIYA
റിയാദില്‍ ജീവിതം അവസാനിപ്പിച്ച ആല്‍ബിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; ലിധിയയുടേത് 27ന്

ഒഐസിസി സുരക്ഷാ പദ്ധതി തുക കൈമാറി

റിയാദ്: താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച തിരുവനന്തപുരം വര്‍ക്കല സ്വദേശി ജലാലുദ്ദീന്റെ കുടുംബത്തിന് ഒഐസിസി സുരക്ഷാ പദ്ധതിയുടെ സഹായം കൈമാറി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നടപ്പിലാക്കിയ പദ്ധതി പ്രകാരം മൂന്ന് ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് സലീം കളക്കര തിരുവനന്തപുരം ജില്ല ആക്റ്റിംഗ് പ്രിസിഡന്റും ജില്ല സുരക്ഷാ കണ്‍വീനറുമായ അന്‍സാര്‍ വര്‍ക്കലക്കു കൈമാറി.

ചടങ്ങില്‍ കണ്ണൂര്‍ യൂത്തു കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഫര്‍സീന്‍ മജീദ്, ഒഐസിസി ഭാരവാഹികളായ കുഞ്ഞി കുമ്പള, സലീം അര്‍ത്തിയില്‍, അബ്ദുള്ള വല്ലാഞ്ചിറ, ഷുക്കൂര്‍ ആലുവ, സുരേഷ് ശങ്കര്‍, റഫീഖ് വെമ്പായം, ജോണ്‍സണ്‍ മാര്‍ക്കോസ്, അശ്‌റഫ് മേച്ചേരി, വനിത വേദി പ്രസിഡന്റ് മൃദുല വിനീഷ്, ജില്ല ഭാരവാഹികളായ സിദ്ദീഖ് കല്ലുപറമ്പന്‍, മാത്യൂസ്, നാസര്‍ വലപ്പാട്, സന്തോഷ് ബാബു, നസീര്‍ ഹനീഫ, അലി ആലുവ, അന്‍സാര്‍ എ.എസ്,മുഹമ്മദ് തുരുത്തി, കുട്ടന്‍,ഭഭ്രന്‍,സുജേഷ് കൂടാളി, ജലീല്‍ ചെറുവത്തൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top