Sauditimesonline

2 pravasi career
പ്രവാസി വെല്‍ഫെയര്‍ 'അണ്‍ബോക്‌സ് ബി.ഐ' പവര്‍ ബി.ഐ വര്‍ക്ക്‌ഷോപ്പ്

എസ്എംഎസ്-ഇസ്മ മെഡിക്കല്‍ ക്യാമ്പ് മെയ് 9ന്

റിയാദ്: ഏറ്റവും കൂടുതല്‍ മലയാളികള്‍ വര്‍ക്ക്‌ഷോപ്പുകളില്‍ ജോലി ചെയ്യുന്ന ഷിഫയിലെ തൊഴിലാളികള്‍ക്ക് ഷിഫ മലയാളി സമാജം (എസ്എംഎസ്) സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. റൗദ ഇഷ്ബിലിയയിലെ ഖലീജ് മെട്രോ സ്‌റ്റേഷന് സമീപം ഇസ്മ മെഡിക്കല്‍ സെന്ററിലാണ് ക്യാമ്പ്. മെയ് 9ന് വെള്ളി രാവിലെ 6 മുതല്‍ ക്യാമ്പ് ആരംഭിക്കും. ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് അടിസ്ഥാനമായ 10 തരം ടെസ്റ്റുകള്‍, വിദഗ്ദാരയ നാല് ഡോക്ടര്‍മാര്‍ എന്നിവരുടെ സേവനം ക്യാമ്പില്‍ ലഭ്യമാക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരു വര്‍ഷം ഇസ്മ കെയര്‍ പ്ലസ് കാര്‍ഡും വിവിധ ടെസ്റ്റുകള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ടും നല്‍കുമെന്ന് ക്ലിനിക് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അഷ്‌റഫ്, ബിസ്‌നസ്സ് ഡെവലപ്‌മെന്റ് മാനേജര്‍ ഫാഹിദ് സി കെ, സമാജം ഭാരവാഹികളായ ഫിറോസ് പോത്തന്‍കോട്, സാബു പത്തടി, മധു വര്‍ക്കല, ബിജു മടത്തറ, രതീഷ് നാരായണന്‍, ബാബു കണ്ണോത്ത് എന്നിവര്‍ അറിയിച്ചു.

ക്യാമ്പിന്റെ വിജയത്തിന് എസ്എംഎസ് ഭാരവാഹികളും ഇസ്മ മാനേജ്‌മെന്റ് പ്രിനിധികളും ചര്‍ച്ച നടത്തി. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രതീഷ്: 0569442138, പ്രകാശ് ബാബു:0507093317 എന്നിവരുമായി ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top