Sauditimesonline

sms group
രാജ്യങ്ങള്‍ പലതെങ്കിലും ഹൃദയം ഒന്ന്; ഷിഫയില്‍ തൊഴിലാളികളുടെ സൗഹൃദ ഇഫ്താര്‍

തറവാട് ജെപി കപ്പ് ബാറ്റ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു

റിയാദ്: കുടുംബ കൂട്ടായ്മ ‘തറവാട്’ സംഘടുപ്പിച്ച ജെപി കപ്പ് മെഗാ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് സീസണ്‍-3 റിയാദിലെ റായിദ് പ്രൊ കോര്‍ട്ടില്‍ അരങ്ങേറി. വിവിധ വിഭാഗങ്ങളിലായി ഇന്ത്യ, സൗദി, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുളള മുന്നൂറിലധികം ബാഡ്മിന്റണ്‍ താരങ്ങള്‍ മാറ്റുരച്ചു. റിയാദിന് പുറമെ ദമ്മാം, അബഹ, ജിദ്ദ എന്നിവടങ്ങളില്‍ നിന്നുമുള്ള താരങ്ങളും ടൂര്‍ണമെന്റില്‍ പങ്കെടുത്തു.

വിജയികള്‍ക്കും റണ്ണേഴ്‌സ് അപ്പിനും സര്‍ട്ടിഫിക്കറ്റ്, ക്യാഷ് പ്രൈസ്, ട്രോഫി, സെമി ഫൈനലിസ്റ്റുകള്‍ക്ക് മെഡല്‍ എന്നിവ സമ്മാനിച്ചു. സമാപന ചടങ്ങില്‍ യുഐസി സിഇഒയും മാനേജിങ് ഡയറക്ടറുമായ ബദറുദ്ദീന്‍ അബ്ദുള്‍ മജീദിന് തറവാടിന്റെ സ്‌നേഹാദരമായി ഗുഡ്‌വില്‍ അമ്പാസിഡര്‍ അവാര്‍ഡ് നല്കി ആദരിച്ചു. കാരണവര്‍ ഷിജു എം പി, ടൂര്‍ണമെന്റ് ഡയറക്ടര്‍ ജോസഫ് കൈലാത്ത് കാര്യനിര്‍വ്വാഹക സമിതി, ടൂര്‍ണമെന്റ് ടെക്‌നിക്കല്‍ കമ്മിറ്റി ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top