Sauditimesonline

kuriyad
ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണം: ഒഐസിസി

അര്‍ബുദ രോഗികള്‍ക്ക് ‘മൈത്രി കാരുണ്യ ഹസ്തം’

കരുനാഗപ്പളളി: റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൈത്രി കൂട്ടായ്മ 20-ാം വാര്‍ഷികം ആഘോഷിച്ചു. കരുനാഗപ്പള്ളി ശ്രീധരീയം ഓഡിറേറാറിയത്തില്‍ ‘മൈത്രി കാരുണ്യ ഹസ്തം’ പരിപാടിയില്‍ അര്‍ബുദ ബാധിതരായ 200 പേര്‍ക്ക് പതിനായിരം രൂപ വീതം സഹായ ധനം വിതരണം ചെയ്തു. പ്രമുഖ ക്യാന്‍സര്‍ രോഗവിദഗ്ദ്ധന്‍ ഡോ. വി.പി ഗംഗാധരന്‍ ‘ക്യാന്‍സറിനെ പേടിക്കണ്ട’ എന്ന വിഷയം അവതരിപ്പിച്ചു. സാംസ്‌കാരിക പരിപാടി മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.

ജീവകാരുണ്യ മേഖലയില്‍ നിരവധി സംഭാവന ചെയ്തിട്ടുള്ള മൈത്രിയെ മന്ത്രി ചിഞ്ചു റാണി അഭിനന്ദിച്ചു. ആരോഗ്യ മേഖലയില്‍ മുന്നേറാന്‍ കഴിഞ്ഞെങ്കിലും കാന്‍സര്‍ എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തിന് കഴിയുന്നില്ല. ചില കുടുംബങ്ങളില്‍ നിന്നു കാന്‍സര്‍ രോഗികളെ ഉപേക്ഷിക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ദുരിതമനുഭവിക്കുന്ന രോഗികള്‍ക്ക് കൈത്താങ്ങായി പ്രവര്‍ത്തിക്കുന്ന മൈത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്നും മന്ത്രി പറഞ്ഞു.

പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. സാമ്പത്തിക സഹായത്തിന്റെ വിതരണോദ്ഘാടനം ഡോ. വി.പി ഗംഗാധരന്‍ സന്തോഷിന് നല്‍കി നിര്‍വ്വഹിച്ചു. സി.ആര്‍ മഹേഷ് എം.എല്‍.എ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ഡോ. സുജിത്ത് വിജയന്‍പിള്ള എം.എല്‍ എ, മുന്‍ എംപി അഡ്വ: എ എം ആരിഫ്, ഗാന്ധിഭവന്‍ സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പുനലൂര്‍ സോമരാജന്‍, ആര്‍.രാജശേഖരന്‍, നസീര്‍ ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു. കരുനാഗപ്പള്ളി നഗരസഭ ചെയര്‍മാന്‍ പടിപ്പുര ലത്തീഫ്, കെ.സി രാജന്‍, അഡ്വ. താര, അഡ്വ. അനില്‍ ബോസ്, ഇസ്മായില്‍ വാഴേത്ത്, കെ ജി രവി, മുനമ്പത്ത് ശിഹാബ്, ബാലു കുട്ടന്‍, നൗഷാദ് ഫിദ, നാസര്‍ ലെയ്‌സ്, മുനീര്‍ ഷാ തണ്ടാശ്ശേരില്‍, മുനമ്പത്ത് ഗഫൂര്‍ തുടങ്ങി സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ വ്യാവസായിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

ജീവകാരുണ്യ രംഗത്തെ സേവനങ്ങള്‍ക്കു ലിവിഡസ് ഫാര്‍മസ്യൂട്ടിക്കല്‍സ് സി.ഇ.ഒ ഫിറോസ് നല്ലാന്തറ, ശ്രീധരീയം കണ്‍വെന്‍ഷന്‍ സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ മദനന്‍ പിള്ള എന്നിവരെ മന്ത്രി ചിഞ്ചു റാണി പ്രശംസാ ഫലകം നല്‍കി ആദരിച്ചു. മൈത്രി കൂട്ടായ്മയോട് ചേര്‍ന്ന് നില്‍ക്കുന്ന അസീസ് താമരക്കുളം, സിദ്ധീഖ് മുഹമ്മദ് ലിയോടെക്ക്, ഹാരിസ്, മൈത്രിയുടെ മുന്‍ പ്രസിഡന്റ് നൗഷാദ് ഫിദ, മുന്‍ ജനറല്‍ സെക്രട്ടറി നസീര്‍ ഖാന്‍, ബാലു കുട്ടന്‍, നാസര്‍ ലെയ്‌സ്, മുനീര്‍ ഷാ തണ്ടാശ്ശേരില്‍ എന്നിവരെ അഡ്വ. എ.എം ആരിഫ് ആദരിച്ചു.

കിടപ്പിലായ 10 അര്‍ബുദ രോഗികള്‍ക്ക് മൈത്രിയുമായി സഹകരിച്ച് കരുനാഗപ്പള്ളി റിവൈവ് മെഡിക്കല്‍ സെന്റര്‍ വീടുകളില്‍ പോയി സൗജന്യ പ്രാഥമിക ചികിത്സകളും നല്‍കുന്നുണ്ട്. ജീവകാരുണ്യ രംഗത്തെ മൈത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മാനിച്ച് കരുനാഗപ്പള്ളിയുടെ ഹ്യദയാദരവ് കെ ലൈവ് മീഡിയ ആന്റ് കമ്മ്യൂണിറ്റിയുടെ ചെയര്‍മാന്‍ സുധിര്‍നൂറിന് സമ്മാനിച്ചു.

മൈത്രി അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനും ജനറല്‍ കണ്‍വീനറുമായ ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ട്രഷറര്‍ സാദിഖ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് ഫത്തഹുദീന്‍, ഫസലുദ്ദീന്‍, സലിം മാളിയേക്കല്‍, ജലാല്‍ മൈനാഗപ്പള്ളി, സലാഹ് അമ്പുവിള, നാസര്‍, ജലാല്‍ മൈനാഗപ്പള്ളി, മുരളി മണപ്പള്ളി, അബ്ദുല്‍ ജബ്ബാര്‍, ഇസ്മായില്‍ വാലേത്ത്, താഹ ആലുവിളയില്‍, ഷംസ് വെളുത്തമണല്‍, ഹസ്സന്‍ കുഞ്ഞ് ക്ലാപ്പന, ഷംസുദ്ദീന്‍ വടക്കുംതല, അബ്ദുല്‍ റഷീദ്, ഖമറുദ്ദീന്‍ തഴവ, സൂബി കോതിയന്‍സ്, നിസ്സാമുദ്ദീന്‍, കെ എന്‍ നൗഷാദ് എന്നിവര്‍ നേത്യത്വം നല്‍കി. നിയാസ് ഇ കുട്ടി അവതാരകനായിരുന്നു. ഡോ.വി. പി ഗംഗാധരന്റെ മൌത്ത് ഓര്‍ഗന്‍ സംഗീതവും അരങ്ങേറി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top