Sauditimesonline

kuriyad
ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണം: ഒഐസിസി

‘ഫോര്‍ക്ക’ ക്യാമ്പയിന്‍: ലഹരിയ്‌ക്കെതിരെ പ്രവാസികള്‍ കൈകോര്‍ക്കുന്നു

റിയാദ്: പ്രാദേശിക സംഘടനകളുടെ പൊതുവേദി ഫെഡറേഷന്‍ ഓഫ് റീജിയണല്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ (ഫോര്‍ക്ക) ലഹരിക്കെതിരെ ആറു മാസം നീണ്ടു നില്‍ക്കുന്ന ബോധവല്‍കരണ ക്യാമ്പയിന്‍ ആരംഭിച്ചു. ‘സഹ്യദയ’ സാംസ്‌കാരിക വേദി അല്‍ യാസ്മിന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ‘സൗഹ്യദയോത്സവം’ പരിപാടിയില്‍ ക്യാമ്പയിന്റെ ഒന്നാം ഘട്ടം ആരംഭിച്ചു.

പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ആക്ടിങ് ചെയര്‍മാന്‍ ജയന്‍ കൊടുങ്ങല്ലുര്‍ അധ്യക്ഷത വഹിച്ചു. കിംഗ് സൗദ് മെഡിസിറ്റി ട്രോമാ കെയര്‍ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ഇമാദ് അല്‍ ഹമൗദി ലഹരി വിരുദ്ധ സന്ദേശം നല്‍കി. രാസ ലഹരി ഉപയോഗം, വില്‍പ്പന എന്നിവ വര്‍ദ്ധിച്ചു വരുന്ന സാഹചര്യം ആശങ്കാ ജനകമാണ്. ഈ സാഹചര്യത്തിലാണ് വിവിധ തലങ്ങളില്‍ നടക്കുന്ന ബോധവല്‍ക്കരണ പരിപാടിയില്‍ ഫോര്‍ക്കയും അംഗസംഘടനകളും കൈകോര്‍ക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

ക്യാമ്പയിന്റെ ഭാഗമായി വിപുലമായ ബോധവത്ക്കരണ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുളളത്. ലഹരി വിരുദ്ധ പ്രമേയം അടിസ്ഥാന മാക്കി ചിത്രരചന, പോസ്റ്റര്‍ ഡിസൈനിംഗ്, പ്രസംഗം, ഉപന്യാസം, കവിതാ രചന തുടങ്ങിയ മത്സരങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും വീട്ടമ്മമാര്‍ക്കും യുവാക്കള്‍ക്കും പ്രത്യേകം നടത്തും. കൂടാതെ ലഹരിവിരുദ്ധ സെമിനാര്‍, ഷോര്‍ട് ഫിലിം മത്സരം എന്നിവയും സംഘടിപ്പിക്കും

ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം, ജിബിന്‍ സമദ്, സോഷ്യല്‍ മീഡിയാ ഇന്‍ഫഌവന്‍സര്‍ ഹാഷിം അബ്ബാസ്, അലി ആലുവ, ഗഫൂര്‍ കൊയിലാണ്ടി, സൈഫ് കായകുളം, സുനില്‍ സാഗര, ബിനീഷ്, പ്രമോദ് കോഴിക്കോട്, ബിനു കവിയൂര്‍, അഖിനാസ് കരുനാഗപ്പള്ളി, അലക്‌സ് കൊട്ടാരക്കര, ഷാജി മഠത്തില്‍, സലിം അര്‍ത്തിയില്‍, ബഷീര്‍ കോട്ടക്കല്‍, ജാനിസ് കരുനാഗപ്പള്ളി, ബക്കര്‍, ജിഷ, രാജി, അജേഷ്, ജയേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം കണ്‍വീനര്‍ സൈഫ് കൂട്ടുങ്കല്‍ സ്വാഗതവും ഷാജഹാന്‍ ചാവക്കാട് നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top