Sauditimesonline

kuriyad
ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണം: ഒഐസിസി

ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ മദീനയില്‍; ഊഷ്മള സ്വീകരണം

മദീന: ഈ വര്‍ഷത്തെ ആദ്യ ഹജ് സംഘത്തിന് മദീനയില്‍ ഊഷ്മള വരവേല്പ്. ഇന്ത്യയില്‍ നിന്നുളള 289 ഹജ് തീര്‍ത്ഥാടകരെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരിച്ചു. അതേസമയം, രാജ്യം വിടാത്ത ഉംറ തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തുമെന്ന് പാസ്‌പോര്‍ട്ട ഡയറക്ടറേറ്റ് ആവര്‍ത്തിച്ചു മുന്നറിയിപ്പു നല്‍കി.

പ്രവാചക നഗരിയായ മദീനയില്‍ ഇന്ത്യന്‍ തീര്‍ഥാടകരെ ഹജ്, ഉംറ മന്ത്രാലയം ആക്ടിംഗ് സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് വസ്വാന്‍, ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പൂച്ചെണ്ടും ഈത്തപ്പഴവും ഉപഹാരങ്ങളും സമ്മാനിച്ചാണ് തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം ഒരുക്കിയത്.

ഇന്ത്യയില്‍ നിന്ന് സൗദി എയര്‍ലൈന്‍സിന്റെ മൂന്നു വിമാനങ്ങളിലായി 1020 തീര്‍ത്ഥാടകരാണ് മദീനയിലെത്തിയത്. ഹൈദരാബാദിന് പുറമെ ലക്‌നോ, മുംബൈ എന്നിവിടങ്ങളില്‍ നിന്നുളള തീര്‍ത്ഥാടകരാണ് മദീനയില്‍ എത്തിയത്. കേരളത്തില്‍ നിന്നുളള തീര്‍ത്ഥാടകര്‍ മെയ് 10 മുതല്‍ എത്തി തുടങ്ങും.

ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടില്‍ ഇന്നെത്തിയ ബംഗഌദേശ് തീര്‍ത്ഥാടകര്‍ റോഡു മാര്‍ഗം മക്കയിലേയ്ക്കു പുറപ്പെട്ടു. ബംഗഌദേശ്, പാക്കിസ്ഥാന്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുളള തീര്‍ത്ഥാടകരും ഇന്നെത്തി. ‘മക്ക ഇനീഷ്യേറ്റീവ്’ പദ്ധതി പ്രകാരം സൗദി എമിഗ്രേഷന്‍ നടപടികള്‍ ജക്കാര്‍ത്തയില്‍ നിന്നു പൂര്‍ത്തിയാക്കിയാണ് ഇന്തോനേഷ്യന്‍ തീര്‍ത്ഥാടകര്‍ ജിദ്ദയിലെത്തിയത്. ഇവരുടെ ലഗേജുകള്‍ താമസ കേന്ദ്രങ്ങളിലെത്തിക്കുന്നതിനാല്‍ എയര്‍പോര്‍ട്ടില്‍ നടപടിക്രമങ്ങള്‍ ഇല്ലാതെ പുറത്തിറങ്ങാം.

അതേസമയം, ഉംറ വിസയിലെത്തി രാജ്യം വിടാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കി. അനധികൃതമായി രാജ്യത്തു തങ്ങുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ വീതം പിഴ ചുമത്തും. ഇതിനുപുറമെ ടൂറിസ്റ്റ്, ബിസിനസ്സ്, വിസിറ്റിംഗ് വീസകളിലെത്തിയവര്‍ക്കു മക്കയിലേക്കു പ്രവേശനം ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top