Sauditimesonline

PRAVASI
പ്രവാസി സ്‌നേഹത്തിന്റെ മുഖംമൂടി; മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കുന്നു

ട്രെയിന്‍, വിമാന ടിക്കറ്റുകള്‍ക്ക് ഒറ്റ ബുക്കിംഗ്

റിയാദ്: സൗദിയില്‍ വിമാന, ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് ഒറ്റ ബുക്കിംഗ് പ്ലാറ്റ്‌ഫോം വരുന്നു. ഹജ്, ഉംറ തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും സഹായകമാകും പുതിയ സംവിധാനം. ഇതിനായി സൗദി റെയില്‍വെയ്‌സും ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസും കരാര്‍ ഒപ്പുവെച്ചു. സെന്‍ട്രലൈസ്ഡ് റിസര്‍വേഷന്‍ സംവിധാനം ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെയുമായി ഫ്‌ളൈറ്റ് റിസര്‍വേഷനുകള്‍ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ റെയില്‍ ഗതാഗത കമ്പനികളില്‍ ഒന്നാണ് സൗദി റെയില്‍വെയ്‌സ്. 5,500 കിലോമീറ്റ റെയില്‍ ശൃംഖല പാസഞ്ചര്‍, ഗുഡ്‌സ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. നോര്‍ത്തേണ്‍ നെറ്റ്‌വര്‍ക്ക്, ഈസ്‌റ്റേണ്‍ നെറ്റ്‌വര്‍ക്ക്, ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെ നെറ്റ്‌വര്‍ക്ക്, മശാഇര്‍ മെട്രോ എന്നീ നാലു പ്രധാന റെയില്‍വെ ശൃംഖലകളാണ് സൗദി റെയില്‍വെയ്‌സിലുളളത്.

മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയുള്ള ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെ പശ്ചിമേഷ്യയിലെ ഏറ്റവും വേഗതമേറിയ ട്രെയിന്‍ സര്‍വീസാണ്. മക്ക-മദീന സര്‍വ്വീസ് നടത്തുന്ന ഹറമൈന്‍ ട്രെയിന്‍ എയര്‍പോര്‍ട്ടുമായി ബന്ധിപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ റെയില്‍വെ സ്‌റ്റേഷനുകളില്‍ ഒന്നാണ് ജിദ്ദ വിമാനത്താവളത്തിനുള്ളിലെ സ്‌റ്റേഷന്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top