Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

‘ബല്ലാത്ത പൊല്ലാപ്പ്’: ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

ഷാര്‍ജ: വൈക്കം മുഹമ്മദ് ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍. മുച്ചീട്ടുകളിക്കാരന്റെ മകള്‍ സൈനബ, ജയിലിലെ മതിലിനപ്പുറത്തു നിന്നു ശബ്ദത്തിലൂടെ മാത്രം പരിചിതയായ നാരായണി, പ്രേമം മുറിവേല്‍പ്പിച്ച ഭാര്‍ഗവി എന്നിവരാണ് പരാതിയുമായി കോടതിയിലെത്തിയത്. കുട്ടിയാടിനെ നെഞ്ചോട് ചേര്‍ത്തു പാത്തുമ്മയും അരങ്ങുണര്‍ത്തി.

അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ആന്റ് ഡെന്റല്‍ ഗ്രാഡുവേറ്റ്‌സ് റാക് കള്‍ച്ചറല്‍ ഡവലപ്‌മെന്റ് സെന്ററില്‍ ഒരുക്കിയ ‘ബല്ലാത്ത പൊല്ലാപ്പ്’ ബേപ്പൂര്‍ സുല്‍ത്താനെ ഓര്‍ക്കുന്ന സംഗീത നൃത്താവിഷ്‌കാരം കാണികളുടെ മനസ്സ് കീഴടക്കിയ ദൃശ്യ വിരുന്നായി.

അനുഭവത്തിന്റെയും ആഖ്യാനത്തിന്റെയും കാണാത്ത ലോകങ്ങള്‍ ബഷീറിന്റെ തൂലികയില്‍ കഥാപാത്രങ്ങളായിട്ടുണ്ട്. എന്നാല്‍ ബഷീര്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ മനുഷ്യരുടെ ഇടയിലേയ്ക്കു ഇറങ്ങി അവരുടെ ആകുലതകള്‍ പങ്കുവെച്ചാണ് കോടതിയിലെത്തിയത്.

ഭാവനാ സൃഷ്ടി വൈഭവത്തിന് വിധിപറയാനാവില്ലെന്നും ബേപ്പൂര്‍ സുല്‍ത്താനെ തുടര്‍വായനയ്ക്കു പ്രേരിപ്പിക്കുക എന്ന സന്ദേശമാണ് ‘ബല്ലാത്ത പൊല്ലാപ്പ്’ പങ്കുവെയ്ക്കുന്നത്.

ഡോ. ആരിഫ് കണ്ടോത്ത് സംവിധാനവും ഡോ. ഉണ്ണികൃഷ്ണന്‍ വര്‍മ്മ സ്‌ക്രിതും നിര്‍വ്വഹിച്ചു. ഡോ. നിതാ സലാം (ഡ്രാമറ്റര്‍ജി), കലാമണ്ഡലം അമലു, ഡോ. അര്‍ച്ചന നായര്‍ (കോറിയോഗ്രഫി), റസാഖ് തിരുവത്ര, ജോജു, രതീഷ് (മേക്അപ്) എന്നിവരാണ് പിന്നണിയില്‍ പ്രവര്‍ത്തിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top