
റിയാദ്: കേളി എട്ടാമത് ഇന്റര്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മെയ് ഒന്നിന് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കേളി ‘വസന്തം-2025’ന്റെ ഭാഗമായി ന്യൂ സനയ്യ അല്‍ ഇസ്‌ക്കാന്‍ ഗ്രൗണ്ടില്‍ രാത്രി 9ന് മത്സരം ആരംഭിക്കും. കേളിയുടെ 8 ഏരിയകള്‍ തമ്മില്‍ മാറ്റുരയ്ക്കുന്ന ഏകദിന മത്സരം വെള്ളിയാഴ്ച പുലര്‍ച്ചവരെ നീണ്ടു നില്‍ക്കും.

ബത്ഹ ബ്ലാസ്‌റ്റേഴ്‌സ്, റെഡ് സ്റ്റാര്‍ ബദിയ, യുവധാര അസീസിയ, ചലഞ്ചേഴ്‌സ് റൗദ, ഫാല്‍ക്കന്‍ അല്‍ ഖര്‍ജ്, റെഡ് വാരിയേഴ്‌സ് മലാസ്, ഡീസെര്‍ട്ട് സ്റ്റാര്‍ ഉമ്മുല്‍ ഹമാം, റെഡ് ബോയ്‌സ് സുലൈ എന്നീ ടീമുകള്‍ മാറ്റുരയ്ക്കും. കളിയുടെ ഫിക്ചര്‍ പ്രകാശനം ചെയ്തു. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലായിരിക്കും മസരങ്ങള്‍.

കളിയുടെ വിജയത്തിനായി കേളി വോളണ്ടിയര്‍ ക്യാംപ്റ്റന്‍ ഗഫൂര്‍ ആനമങ്ങാടിന്റെ നേതൃത്വത്തില്‍ 101 അംഗ വോളണ്ടിയര്‍ ടീമിന് രൂപം നല്‍കിയതായി കേളി സ്‌പോര്‍ട്‌സ് കമ്മറ്റി കണ്‍വീനര്‍ ഹസ്സന്‍ പുന്നയൂരും ചെയര്‍മാന്‍ ജവാദ് പരിയാട്ടും അറിയിച്ചു.

മത്സരത്തിന്റെ ഭാഗമായി ഫാല്‍ക്കണ്‍ അല്‍ഖര്‍ജ് ജേഴ്‌സി പ്രകാശനം ചെയ്തു. അല്‍ഖര്‍ജിലെ അലിയാ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തില്‍ ടീം ക്യാപ്റ്റന്‍ ശറഫുദ്ധീന്‍, വൈസ് ക്യാപ്റ്റന്‍ ലുക്മാന്‍ എന്നിവര്‍ക്ക് ജേഴ്‌സി കൈമാറി.

കേന്ദ്ര സ്‌പോര്‍സ് കമ്മിറ്റി അംഗം ഗോപാലന്‍, ടീം അംഗങ്ങളായ നൗഷാദ്, അജേഷ്, സമദ്, ഷിഹാബ് മമ്പാട്, അബ്ദുള്‍കലാം എന്നിവരും ഏരിയ രക്ഷധികാരി കമ്മിറ്റി അംഗങ്ങള്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍, വിവിധ യൂണിറ്റ് കമ്മറ്റി അംഗങ്ങള്‍ എന്നിവരും സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.