
ദമ്മാം: നവയുഗം സാംസ്ക്കാരിക വേദി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ സനു മഠത്തിലിന്റെ രണ്ടാം ചരമവാര്‍ഷികത്തില്‍ നവയുഗം ദല്ല മേഖല കമ്മിറ്റി അനുസ്മരണയോഗം ചേര്‍ന്നു. ദമ്മാം കൊദറിയ മിഡിലിസ്റ്റ് വര്‍ക്ഷോപ്പ് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം മുഖ്യപ്രഭാഷണം നടത്തി.

നവയുഗം ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒട്ടേറെ പ്രവാസികളെ നിയമക്കുരുക്കുകളില്‍ നിന്നും തൊഴില്‍ പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാന്‍ സനു മഠത്തില്‍ സജീവമായിരുന്നു. നിതാഖത്ത് വേളയിലും കോവിഡ് കാലത്തും മറ്റുള്ളവരെ ചേര്‍ത്തുപിടിച്ച സനുവിന്റെ മനസ്സ് എന്നും സാമൂഹ്യനന്മകള്ക്ക് ഒപ്പമായിരുന്നെന്നും അദ്ദേഹം അനുസ്മരിച്ചു.

മേഖല സെക്രെട്ടറി നിസ്സാം കൊല്ലം, സനു മഠത്തില്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. നവയുഗം കേന്ദ്രനേതാക്കളായ എം എ വാഹിദ് കാര്യറ, സാജന് കണിയാപുരം, സജീഷ് പട്ടാഴി, ബിജു വര്‍ക്കി, ലത്തീഫ് മൈനാഗപ്പള്ളി, സംഗീത ടീച്ചര്‍, ബിനു കുഞ്ഞു, രാജന് കായംകുളം, റഷീദ് പുനലൂര്‍, പ്രഭാകരന് എന്നിവര്‍ സനുവിനെ അനുസ്മരിച്ചു. വിനീഷ് സ്വാഗതവും, വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.

16 വര്‍ഷം ദമ്മാമില്‍ പ്രവാസിയായ സനു മഠത്തില്‍ 2023 ഏപ്രില്‍ 22ന് കൊദറിയയിലെ താമസസ്ഥലത്തു ഉറക്കത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു വിടപറഞ്ഞത്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയുടെ സാമൂഹ്യ, സാംസ്ക്കാരിക, ജീവകാരുണ്യ രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. വിദ്യാര്‍ത്ഥികാലം മുതല്‍ നാട്ടിലും പൊതുപ്രവര്ത്തനങ്ങളില് സജീവമായിരുന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.