Sauditimesonline

1 ICF
മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; നിസാര്‍ കാട്ടില്‍ മടങ്ങുന്നു

ക്വു.എച്ച്.എല്‍.സി ഫൈനല്‍ പരീക്ഷ ഇന്ന്

റിയാദ്: ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി (ആര്‍.ഐ.സി.സി), സഊദി നാഷണല്‍ ഇസ്‌ലാഹി കോഡിനേഷന്‍ കമ്മിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഖുര്‍ആന്‍ ഹദീസ് ലേര്‍ണിംഗ് കോഴ്‌സ് (ക്വു.എച്ച്.എല്‍.സി) പന്ത്രണ്ടാം ഘട്ട ഫൈനല്‍ പരീക്ഷ ഇന്ന് നടക്കും. സഊദി സമയം രാവിലെ ആറു മുതല്‍ രാത്രി പത്തുവരെ ഓണ്‍ലൈനായാണ് പരീക്ഷ. കുട്ടികള്‍ക്കുള്ള പരീക്ഷ മെയ് ഒന്നിന് നടക്കും. മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണത്തിലെ അശ്ശുഅറാഅ്, അന്നംല്‍, അല്‍ ഖസസ് എന്നീ അധ്യായങ്ങളും സ്വഹീഹുല്‍ ബുഖാരിയിലെ ‘കച്ചവടം’ എന്ന അധ്യായവുമാണ് പാഠ്യപദ്ധതി.

സഊദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങളില്‍ ഇസ്‌ലാഹി സെന്ററുകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി പഠന ക്ലാസുകള്‍ നടന്നു വരികയാണ്. സൗദിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തില്‍ നിന്നും നൂറുകണക്കിന് പഠിതാക്കള്‍ പരീക്ഷയില്‍ പങ്കെടുക്കും.

പ്രതിവാര പഠന ക്ലാസുകള്‍, ഓണ്‍ലൈന്‍ വായനക്കൂട്ടം, പ്രതിമാസ പരീക്ഷകള്‍, റമദാന്‍ ക്വിസ് തുടങ്ങിയ വിവിധ പരിപാടികള്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. പരീക്ഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്വു.എച്ച്.എല്‍.സി ഡയറക്ടര്‍ സുഫ്‌യാന്‍ അബ്ദുസ്സലാം, ദേശീയ ഭാരവാഹികളായ അബൂ അമാന്‍, റൗനക്ക് ഓടക്കല്‍, ചെയര്‍മാന്‍ നൗഷാദ് കണ്ണൂര്‍, കണ്‍വീനര്‍ ഷാനിബ് അല്‍ ഹികമി എന്നിവര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 0501008905, 0508833424, 0531075405 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും സംഘാടകര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top