
അല്‍ ഖുര്‍മ: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തില്‍ ആഹ്ലാദം പങ്കിടാന്‍ അല്‍ ഖുര്‍മ കെഎംസിസി തിരഞ്ഞെടുത്തത് വേറിട്ട വഴി. പ്രദേശത്തെ മുഴുവന്‍ മലയാളികള്‍ക്കും ബിരിയാണി വിതരണം ചെയ്താണ് കെഎംസിസി പ്രവര്‍ത്തകര്‍ വിജയാഘോഷം അവിസ്മരണീയമാക്കിയത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഖുര്‍മയിലുടനീളം ബിരിയാണി പാക്കറ്റുകള്‍ വിതരണം ചെയ്തു.

നേരത്തെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ പായസവും മധുരവും വിതരണം ചെയ്താണ് ആഘോഷിക്കാറുള്ളതെങ്കില്‍. ഇത്തവണ അത് ബിരിയാണിയിലേക്ക് മാറിയത് പ്രവാസികള്‍ക്കിടയില്‍ ചര്‍ച്ചയായി. വോട്ടെണ്ണല്‍ ദിനത്തിലെ വിജയവാര്‍ത്തകള്‍ക്കൊപ്പം ചൂടു ബിരിയാണി കൂടി എത്തിയതോടെ ഖുര്‍മയിലെ മലയാളി ലേബര്‍ ക്യാമ്പുകളും താമസസ്ഥലങ്ങളും ആവേശത്തിലായി. കെഎംസിസിയുടെ സ്‌നേഹവിരുന്നിനെ മുക്തകണ്ഠം പ്രശംസിച്ചാണ് പ്രവാസികള്‍ സ്വീകരിച്ചത്.

വിതരണത്തിന് കെഎംസിസി നേതാക്കളായ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ഫൈസല്‍ മാലിക് എ.ആര്‍ നഗര്‍, സാദിഖ് ഹറമൈന്‍, ശുക്കൂര്‍ ചങ്ങരംകുളം, അസീസ് ടി.കെ.എച്ച്, മൊയ്തീന്‍കുട്ടി മണ്ടോട്ടില്‍, നൗഷാദ് പുള്ളാട്ട്, മൊയ്തീന്‍ വി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






