Sauditimesonline

norka roots
നോര്‍ക്ക കാര്‍ഡും ഇന്‍ഷുറന്‍സും; റിയാദില്‍ വെളളിയാഴ്ച ഹെല്‍പ് ഡെസ്‌ക്

12 ടൊയോട്ട ഫോർച്യൂണറുകളും സ്വർണനാണയങ്ങളും; നെസ്റ്റോ ‘വിൻ ആൻഡ് ഡ്രൈവ്’

റിയാദ്: സീസണിലെ ഏറ്റവും വലിയ സമ്മാനമഴയുമായി നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ്. 12 ടൊയോട്ട ഫോര്‍ച്യൂണര്‍ കാറുകളും 156 ഗ്രാം സ്വര്‍ണനാണയങ്ങളും സമ്മാനമായി നല്‍കുന്ന ‘വിന്‍ ആന്‍ഡ് ഡ്രൈവ്’ മെഗാ ലക്കി ഡ്രോയ്ക്ക് തുടക്കമായി. സെപ്റ്റംബര്‍ 3 മുതല്‍ നവംബര്‍ 1 വരെയാണ് പ്രൊമോഷന്‍ ഓഫര്‍.

സൗദി അറേബ്യയിലെ നെസ്‌റ്റോ ബ്രാഞ്ചില്‍ നിന്നു പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കു മെഗാ ലക്കി ഡ്രോയുടെ ഭാഗമാകാം. നവംബര്‍ 6ന് നടക്കുന്ന മെഗാ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 12 ഭാഗ്യശാലികള്‍ക്ക് ടൊയോട്ട ഫോര്‍ച്യൂണര്‍ കാറുകള്‍ സമ്മാനിക്കും. ഇതിനുപുറമേ നിരവധി ഉപഭോക്താക്കള്‍ സ്വര്‍ണനാണയങ്ങളും സമ്മാനങ്ങളായി നേടാനുളള അവസരമുണ്ട്.
രണ്ടുമാസം നീണ്ടുനില്‍ക്കുന്ന പ്രൊമോഷന്‍ കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സമ്മാനങ്ങളും ഷോപ്പിംഗ് അനുഭവവും സമ്മാനിക്കുകയാണ് ലക്ഷ്യമെന്ന് നെസ്‌റ്റോ മാനേജ്‌മെന്റ് അറിയിച്ചു.

ലക്കി ഡ്രോയ്ക്ക് പുറമേ, രണ്ടുമാസക്കാലം ഓഫറുകളുടെ വന്‍നിരയാണ് നെസ്‌റ്റോയില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഫ്രഷ് ഫുഡ്, പഴം പച്ചക്കറികള്‍, മീന്‍, മാംസം, ഗ്രോസറി, പാചകഎണ്ണ, ഗൃഹോപയോഗ സാധനങ്ങള്‍, ബ്യൂട്ടി ആന്റ് പേഴ്‌സണല്‍ കെയര്‍, അത്യാധുനിക ഇലക്ട്രോണിക്‌സ്, പ്രമുഖ ബ്രാന്‍ഡുകളുടെ മൊബൈല്‍ ഫോണുകള്‍, ഫാഷന്‍ ഗാര്‍മെന്റ്‌സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും വന്‍ വിലക്കുറവും ആകര്‍ഷകമായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top