Sauditimesonline

riyadh mala
നാടന്‍ പെരുമയും പ്രവാസപ്പെരുമഴയും ഒന്നിച്ച് മലപ്പുറം റിയാദീസ്

നാടന്‍ പെരുമയും പ്രവാസപ്പെരുമഴയും ഒന്നിച്ച് മലപ്പുറം റിയാദീസ്

എറണാകുളം: റിയാദില്‍ പ്രവാസികളായിരുന്ന മലപ്പുറം നിവാസികള്‍ ഒന്നിക്കുന്നു. ‘മലപ്പുറം റിയാദീസ്’ കൂട്ടായ്മ രൂപീകരിച്ചാണ് പ്രവര്‍ത്തനം. ഇതിന്റെ ലോഗോ മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവയില്‍ പ്രകാശനം ചെയ്തു. മലപ്പുറം ജില്ലയുടെ സാംസ്‌കാരിക പൈതൃകവും കലാസാഹിത്യ രംഗത്തെ വൈവിധ്യവും പ്രവാസലോകത്തും നാട്ടിലും ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണു കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്. സാംസ്‌കാരിക കൂട്ടായ്മകള്‍ സമൂഹത്തില്‍ സൗഹാര്‍ദവും സഹവര്‍ത്തിത്വവും വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നു വി. ഡി. സതീശന്‍ പറഞ്ഞു.

മലപ്പുറത്തിന്റെ ചരിത്രവും പാരമ്പര്യവും പുതിയ തലമുറയിലേക്ക് എത്തിക്കുക, സാഹിത്യകലാ പ്രവര്‍ത്തകരെയും സാമൂഹികരാഷ്ട്രീയ രംഗത്തെ പ്രമുഖരെയും ഒരുമിപ്പിക്കുക, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണു കൂട്ടായ്മയുടെ പ്രധാന ലക്ഷ്യങ്ങള്‍. മതസൗഹാര്‍ദവും മാനവികതയും സാംസ്‌കാരിക ഇടപെടലുകളിലൂടെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഭാരവാഹികളായ കുന്നുമ്മല്‍ കോയ, സിദ്ധീഖ് കല്ലുപറമ്പന്‍, അബ്ദുസ്സമദ് കൊടിഞ്ഞി, ഉബൈദ് എടവണ്ണ എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top