Sauditimesonline

GMF
ആഘോഷപ്പൊലിമയില്‍ 'ഗള്‍ഫ് മലയാളി ഫെഡറേഷന്‍' പൊന്നോണം

ആഘോഷപ്പൊലിമയില്‍ ‘ഗള്‍ഫ് മലയാളി ഫെഡറേഷന്‍’ പൊന്നോണം

റിയാദ്: ചെണ്ടമേളവും മഹാബലിയുടെ എഴുന്നള്ളിപ്പും വടംവലിയും സദ്യയുമായി ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) റിയാദില്‍ പൊന്നോണം ആഘോഷിച്ചു. ദിറാബില്‍ നടന്ന ആഘോഷപരിപാടികള്‍ രാവിലെ 10 മുതല്‍ അര്‍ദ്ധരാത്രിവരെ നീണ്ടുനിന്നു. ടെന്‍സി ഒരുക്കിയ പൂക്കളത്തോടെയാണു പരിപാടികള്‍ക്കു തുടക്കമായത്. തിരുവാതിര, നാടോടിനൃത്തം, സംഘനൃത്തം, അത്തപ്പൂക്കള മത്സരം, വടംവലി, കസേരകളി തുടങ്ങി വൈവിധ്യമാര്‍ന്ന കലാകായിക മത്സരങ്ങള്‍ അരങ്ങേറി. ഉണ്ണി കൊല്ലം മഹാബലിയായി. അത്തപ്പൂക്കള മത്സരത്തിനു സജീര്‍ ചിതറ, റിയാസ് പാലക്കാട്, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മൂന്നു മണിക്കൂര്‍ നീണ്ട ഗാനമേളയും ഡിജെയും ആഘോഷത്തിന് ആവേശം പകര്‍ന്നു.

സാംസ്‌കാരിക സമ്മേളനത്തില്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തില്‍ അധ്യക്ഷത വഹിച്ചു. വ്യവസായപ്രമുഖന്‍ ഡോ. ഇദ്രീസിനെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. സൗദി പൗരപ്രമുഖന്‍ അബ്ദുല്‍ അസീസ് മുഖ്യാതിഥിയായിരുന്നു.

ജിഎംഎഫ് ചെയര്‍മാന്‍ റാഫി പാങ്ങോട്, ജനറല്‍ സെക്രട്ടറി ഇജാസ്, ട്രഷറര്‍ സജീര്‍ പെരുംകുളം, സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് പവിത്ര, ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍, കോഓര്‍ഡിനേറ്റര്‍ അഫ്‌സല്‍ കണ്ണൂര്‍, സുബൈര്‍ കുമ്മിള്‍, ടോംസി മാത്യു, റൂബി ടോം, സജ്‌ന സജീര്‍, റിഷാന അഫ്‌സല്‍, റിനു ഇജാസ്, നസീര്‍ കുന്നില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഓണാഘോഷത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ജിഎംഎഫ് മുന്‍ഗണന നല്‍കുന്നതായി ജിസിസി ചെയര്‍മാന്‍ റാഫി പാങ്ങോട് പറഞ്ഞു. കേരളത്തിലെ 14 ജില്ലകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലും ആദിവാസി മേഖലകളിലും ആയിരക്കണക്കിനു പേര്‍ക്ക് ഓണസമ്മാനം കൈമാറി. അല്‍ഷിഫ മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ചു സൗദിയിലെ വിവിധ ഭാഗങ്ങളില്‍ മെഡിക്കല്‍ ക്യാമ്പും രക്തദാന ക്യാമ്പും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top