
റിയാദ്: റിയാദിലും അല്‍ ഖര്‍ജിലും പുറപ്പെടുവിച്ചിരുന്ന അപകട മുന്നറിയിപ്പ് സിവില്‍ ഡിഫന്‍സ് പിന്‍വലിച്ചു. ഇന്ന് പുലര്‍ച്ചെയാണ് മൊബൈല്‍ ഫോണുകളില്‍ മുന്നറിയിപ്പ് സന്ദേശം എത്തിയത്. നേരത്തെ ജിദ്ദ, യാംബു, അബഹ, ഖമീസ് മുശൈത്ത് തുടങ്ങിയ നഗരങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അപകട സാധ്യത ഒഴിഞ്ഞതിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.

യെമനിലെ ഹൂതികളുടെ ആക്രമണ ഭീഷണി വര്‍ധിച്ച സാഹചര്യത്തിലാണ് സിവില്‍ ഡിഫന്‍സ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഭീഷണി ഒഴിഞ്ഞതോടെയാണ് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പുകള്‍ പിന്‍വലിച്ചത്.
അതേസമയം, സൗദി അറേബ്യയിലെ സാധാരണക്കാര്‍ക്കും ഊര്‍ജ്ജ പ്ലാന്റുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭ രക്ഷാസമിതി അപലപിച്ചു. ഇത്തരം ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള സാധാരണക്കാര്‍ക്ക് പരിക്കേറ്റതില്‍ യുഎന്‍ രക്ഷാസമിതി ആശങ്ക രേഖപ്പെടുത്തി. യെമനില്‍ ഹൂതികള്‍ സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിനെ വിമര്‍ശിച്ച രക്ഷാസമിതി, പ്രദേശത്ത് സമാധാനം നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






