Sauditimesonline

ABDUSSALAM
എ. അബ്ദുസലാം തൃക്കരിപ്പൂരിന് യാത്രയയപ്പ്

എ. അബ്ദുസലാം തൃക്കരിപ്പൂരിന് യാത്രയയപ്പ്

റിയാദ്: മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എ. അബ്ദുസലാം തൃക്കരിപ്പൂരിന് റിയാദ് കെഎംസിസി യാത്രയയപ്പ് നല്‍കി. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയേറ്റംഗവും മുന്‍ ചെയര്‍മാനുമാണ്.

ബത്ഹ കെഎംസിസി ഓഫീസില്‍ നടന്ന പരിപാടി നാഷണല്‍ കമ്മിറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. അബ്ദുസലാം തൃക്കരിപ്പൂരിന് സ്‌നേഹോപഹാരവും സമ്മാനിച്ചു.
വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം, തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ എം.എസ്.എഫ് യൂണിറ്റ് ഭാരവാഹിയായിട്ടാണ് സംഘടനാ ജീവിതത്തിന് അടിത്തറയിട്ടത്.

ചെറുപ്രായത്തില്‍ മുസ്‌ലിം യൂത്ത് ലീഗിന്റെയും മുസ്‌ലിം ലീഗിന്റെയും പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പദവികള്‍ അലങ്കരിച്ച് മികച്ച സംഘടനാ പാടവം തെളിയിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മുന്‍നിര പോരാളിയായിരുന്നു. തൃക്കരിപ്പൂര്‍ സി.എച്ച്. സെന്ററിന്റെ ഗള്‍ഫ് കോഓര്‍ഡിനേറ്ററായും മാതൃകാപരമായ സേവനം അനുഷ്ഠിച്ചു. റിയാദില്‍ കെഎംസിസിയുടെ നിയോജകമണ്ഡലം, ജില്ലാ, സെന്‍ട്രല്‍ കമ്മറ്റികളില്‍ ദീര്‍ഘകാലം സുപ്രധാന പദവികള്‍ വഹിച്ചു.

നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ശുഐബ് പനങ്ങാങ്ങര, കെ.കെ. കോയാമു ഹാജി, മൊയ്തീന്‍ കുട്ടി തെന്നല, സത്താര്‍ താമരത്ത്, യു.പി. മുസ്തഫ, മുഹമ്മദ് വേങ്ങര, ഷംസു പെരുമ്പട്ട, മജീദ് പയ്യന്നൂര്‍, റഫീഖ് മഞ്ചേരി, ജലീല്‍ തിരൂര്‍, ഷമീര്‍ പറമ്പത്ത് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ജാഫര്‍ തങ്ങള്‍ കൊടുവള്ളി ഖിറാഅത്ത് നിര്‍വ്വഹിച്ചു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി ആപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ വിശദീകരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ മാങ്കാവ് സ്വാഗതവും സിറാജ് മേടപ്പില്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top