Sauditimesonline

VANITHA OICC SAIFUNISA
റമദാന്‍ മജ്‌ലിസും അത്താഴ സംഗമവും

സമുദ്ര ഗതാഗതത്തിന് ഭീഷണി; അന്താരാഷ്ട്ര കരാര്‍ ആവശ്യം

റിയാദ്: സമുദ്രയാത്രകള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്ന ഭീകരവാദം നേരിടാന്‍ അന്താരാഷ്ട്ര കരാറുകള്‍ ആവശ്യമാണെന്ന് സൗദി അതിര്‍ത്തി സുരക്ഷാ സേന മേധാവി. കടല്‍ മാര്‍ഗമുളള ചരക്കു നീക്കത്തിന് ഭീഷണി വര്‍ധിച്ചുവരുകയാണെന്നും ജനറല്‍ അവാദ് ബിന്‍ ഈദ് അല്‍ ബലാവി പറഞ്ഞു.

സമുദ്രഗതാഗതം കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് ശാസ്ത്രീയ സംവിധാനങ്ങളും മികച്ച പരിശീലനവും ആവശ്യമാണെന്ന് ജനറല്‍ അവാദ് ബിന്‍ ഈദ് അല്‍ ബലാവി പറഞ്ഞു. 18 രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമുദ്ര സുരക്ഷാ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമുദ്ര സുരക്ഷയുടെ കാര്യത്തില്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തമുണ്ട്. സമുദ്രത്തിലെ ഭീകരാക്രമണങ്ങളും ഭീഷണികളും വര്‍ധിച്ചുവരുകയാണ്. ഡ്രോണുകള്‍, ആളുകളില്ലാതെ ഏരിയല്‍ ഘടിപ്പിച്ച യാനങ്ങള്‍, കെണിയൊരുക്കിയ ബോട്ടുകള്‍, സമുദ്രത്തില്‍ ഒളിപ്പിച്ച നിലയിലുളള മൈനുകള്‍ തുടങ്ങി ആപല്‍ക്കരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന പ്രവണതകളാണ് ഭീകരവാദികള്‍ ഉപയോഗിക്കുന്നത്. ഇതു സമുദ്രമാര്‍ഗമുളള ചരക്കു നീക്കത്തെ മാത്രമല്ല ആഗോള സമ്പദ് ഘടനയെയും ബാധിക്കുമെന്നും ബലാവി വ്യക്തമാക്കി.

മുഹമ്മദ് ബിന്‍ നായിഫ് അക്കാദമിയിലെ മാരിറ്റൈം സയന്‍സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസില്‍ ആഭ്യന്തര മന്ത്രാലയമാണ് പരിശീലനം സംഘടിപ്പിച്ചിട്ടുളളത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top