Sauditimesonline

VANITHA OICC SAIFUNISA
റമദാന്‍ മജ്‌ലിസും അത്താഴ സംഗമവും

മീഡിയാ ഫോറം ഓഫീസ് ഉദ്ഘാടനം ചെയ്തു

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ പുതിയ ഓഫീസ് ഡോ. മുഹമ്മദ് ലബ്ബ ഉദ്ഘാടനം ചെയ്തു. സൗദിയിലെ മാധ്യമ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ സമൂഹത്തിന് നല്‍കുന്ന സേവനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് നസ്‌റുദീന്‍ വി ജെ അധ്യക്ഷത വഹിച്ചു. ബത്ഹയിലെ സഫാമക്ക പോളിക്ലിനിക്ക് കെട്ടിട സമുച്ചയത്തിലാണ് പുതിയ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

അഷ്‌റഫ് വേങ്ങാട്ട്, ഷക്കീബ് കൊളക്കാടന്‍, നജിം കൊച്ചുകലുങ്ക് നാസര്‍ കാരന്തൂര്‍, ഉബൈദ് എടവണ്ണ, ബഷീര്‍ പാങ്ങോട്, ഷംനാദ് കരുനാഗപ്പള്ളി, സുലൈമാന്‍ ഊരകം, ഷിബു ഉസ്മാന്‍, സത്താര്‍ കായംകുളം, നാദിര്‍ഷ കൊച്ചി, എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി അക്ബര്‍ വേങ്ങാട്ട് സ്വാഗതവും ട്രഷറര്‍ നൗഫല്‍ പാലക്കാടന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top