Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍

സൗദിയില്‍ മുപ്പതുകാര്‍ക്കും വാക്‌സിന്‍

റിയാദ്: സൗദിയില്‍ 30നും 40നും ഇടയില്‍ പ്രായമുളളവര്‍ക്കു രണ്ടാം ഡോസ് വാക്‌സിന്‍ ഉടന്‍ ആരംഭിക്കും. കഴിഞ്ഞ ദിവസം മുതല്‍ 40നും 50നും ഇടയില്‍ പ്രായമുളളവര്‍ക്കു രണ്ടാം ഡോസ് വിതരണം ആരംഭിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കുളള ആദ്യ ഡോസ് വാക്‌സിന്‍ വിതരണവും രാജ്യത്ത് ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

അതിനിടെ, സൗദിയില്‍ പുതുതായി 1277 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1080 പേര്‍ രോഗമുക്തി നേടി. ചികിത്സയിലായിരുന്ന 16 പേരാണ് 24 മണിക്കൂറിനിടെ മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊവിഡ് പ്രൊടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ 24,756 വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായി സൗദി വാണിജ്യ മന്ത്രാലയം. നിയമ ലംഘനം നടത്തിയ 815 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. മാസ്‌ക് ധരിക്കാത്ത ഉപഭോക്താക്കള്‍ക്ക് പ്രവേശനം നല്‍കുക, സാനിറ്റൈസര്‍ ലഭ്യമാക്കാതിരിക്കുക, പ്രവേശന കവാടങ്ങളില്‍ ശരീര ഊഷ്മാവ് പരിശോധിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക, തവക്കാ ആപ്പ് വഴി ഇമ്യൂണ്‍ സ്റ്റാറ്റസ് പരിശോധിക്കാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top