
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ‘പിങ്ക് ഫെസ്റ്റിവല്‍’ പ്രമോഷന്‍ ആരംഭിച്ചു. വനിതകള്‍ക്കാവശ്യമായ വസ്ത്രങ്ങള്‍, വാനിറ്റി ബാഗ്, ഫുട്‌വെയര്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിവയാണ് പിങ്ക് ഫെസ്റ്റിവലിന്റെ പ്രത്യേകത. ഏറ്റവും മികച്ച വിലയില്‍ ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ നേടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ഒരുക്കുന്ന പ്രമോഷന്‍ ജൂലൈ 20 വരെ തുടരും. ബത്ഹ, അസീസിയ, മലാസ്, ബുറൈദ, അല്‍ ഖര്‍ജ് ശാഖകളില്‍ പ്രമോഷന്‍ ലഭ്യമാണെന്ന് നെസ്‌റ്റോ മാനേജ്‌മെന്റ് അറിയിച്ചു.
പ്രാമോഷന്‍ കാലയളവില്‍ ലേഡീസ് ഗൗണ്‍, ലേഡീസ് ടിഷര്‍ട് എന്നിവ അഞ്ച് റിയാലിന് ലഭ്യമാണ്. ലേഡീസ്‌പൈജാമ സെറ്റിന് 20 റിയാലും ലേഡീസ് ജീന്‍സിന് 25 റിയാലുമാണ് വില. 20 റിയാലിന്റെ മേക്അപ് സെറ്റും പ്രമോഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നവീന ഫാഷന്‍ റെഡിമെയ്ഡുകള്‍ക്കു പുറമെ ലോംഗ് ഡ്രസ്, ജലബിയ, ലോംഗ് ടോപ്, ഫീഡിംഗ് കുര്‍തി, ലഗിംഗ്‌സ്, നൈറ്റി, ട്രാക് സ്യൂട് തുടങ്ങി പ്രായഭേദമന്യേ വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആവശ്യമായ വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് പ്രമോഷന്റെ ഭാഗമായി നെസ്‌റ്റോ ഹൈപ്പറില്‍ ഒരുക്കിയിട്ടുളളത്. കാഷ്വല്‍ ഷൂ, സ്‌പോര്‍ട്‌സ് ഷൂ, ലേഡീസ് വാലറ്റ്, ബ്രാന്റഡ് ബാഗുകള്‍ എന്നിവയുടെ ശ്രേണിയും പിങ്ക് ഫെസ്റ്റിവലിനെ ആകര്‍ഷകമാക്കുന്ന ഘടകങ്ങളാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
