Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് 'കേളി ജ്വാല' അവാര്‍ഡ്

അഞ്ഞൂറ് റിയാല്‍ വരെ ചികിത്സ; അപ്രൂവല്‍ ആവശ്യമില്ലെന്ന് ഇന്‍ഷുറന്‍സ് കൗണ്‍സില്‍

റിയാദ്: സൗദിയില്‍ 500 റിയാല്‍ വരെയുളള ചികിത്സക്ക് ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നു മുന്‍കൂട്ടി അപ്രൂവല്‍ ആവശ്യമില്ലെന്ന് അധികൃതര്‍. ആരോഗ്യ ഇന്‍ഷുറന്‍സുളള മുഴുവന്‍ പോളിസി ഉടമകള്‍ക്കും ചികിത്സക്ക് അവകാശമുണ്ട്. ചികിത്സ നിഷേധിക്കുന്നത് നിയമ ലംഘനമാണെന്നും സൗദി കൗണ്‍സില്‍ ഓഫ് കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വ്യക്തമാക്കി. അടിയന്തര ഘട്ടങ്ങളില്‍ പോളിസി ഉടമകള്‍ പണമടച്ച് ചികിത്സ തേടിയാല്‍ 15 ദിവസത്തിനകം അടച്ച പണം മടക്കി നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ബാധ്യതയുണ്ടെന്നും കൗണ്‍സില്‍ വ്യക്തമാക്കി.

അതേസമയം, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി നേടുന്നതിന് വിദേശ തൊഴിലാളികള്‍ക്ക് കാലാവധിയുളള ഇഖാമ ആവശ്യമാണെന്ന് കൗണ്‍സില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. കാലാവധി കഴിഞ്ഞ ഇഖാമ ഉടമകള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യത്തിന് അര്‍ഹതയില്ലെന്നും കൗണ്‍സില്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top